പല്ലുകളിലെ മഞ്ഞ നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട എട്ട് കാര്യങ്ങള്‍

Published : Jul 20, 2025, 06:19 PM ISTUpdated : Jul 20, 2025, 06:20 PM IST
teeth

Synopsis

പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

പലരും പല്ലുകളിലെ മഞ്ഞ നിറം കളയാന്‍ ദന്ത ഡോക്ടറെ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പല്ലിലെ മഞ്ഞ നിറത്തെയും കറയെയും ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം.

2. ആപ്പിള്‍ സൈഡര്‍ വിനഗര്‍

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുന്നതും നല്ലതാണ്.

3. ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്റെ തൊലി കൊണ്ട് പല്ലുകളിൽ നന്നായി ഉരസുക. പതിവായി ഇങ്ങനെ ചെയ്യുന്നത് പല്ലുകളിലെ കറ അകറ്റാന്‍ സഹായിക്കും.

4. ചെറുനാരങ്ങ

ചെറുനാരങ്ങയുടെ തൊലി കൊണ്ട് പല്ലുകളിൽ ഉരസുന്നതും പല്ലിനു നിറം നൽകാൻ സഹായിക്കും.

5. മ‍ഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഒരൽപ്പം ഉപ്പ് കൂടി മഞ്ഞളില്‍ ചേര്‍ക്കുന്നതും നല്ലതാണ്.

6. ഉമിക്കരി

ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നതും പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.

7. ഉപ്പ്

ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.

8. ഗ്രാമ്പൂ

ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ