
ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അസ്‌ട്രോണമർ സിഇഒ ആൻഡി ബിറോണും കമ്പനിയുടെ എച്ച്ആർ മേധാവി ക്രിസ്റ്റീൻ കബോട്ടും തമ്മിലുള്ള പ്രണയനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സംഗീത പരിപാടിക്കിടെ ക്യാമറയിൽ പതിഞ്ഞത്.
അടുത്തിടെ നടന്ന ലൈവ് പരിപാടിയുടെ വീഡിയോയും ഫോട്ടോകളും അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. എന്നാൽ വീഡിയോയ്ക്ക് താഴേ നിരവധി കമന്റുകളാണ് വരുന്നത്. വീഡിയോയിൽ ആൻഡി ബൈറണും ക്രിസ്റ്റീൻ കാബോട്ടും തമ്മിലുള്ള ആലിംഗന നിമിഷമാണുള്ളത്. ഇരുവരുടെയും ബന്ധം ഇതോടെ സോഷ്യൽമീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
ക്രിസ്റ്റീൻ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ട്. ഇതോടെ ജനക്കൂട്ടം ആർപ്പുവിളിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഇരുവരുടെയും ബന്ധം ഇതോടെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 38,000-ത്തിലധികം ലൈക്കുകൾ വിഡീയോയ്ക്ക് ലഭിച്ചു. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
ഫോട്ടോ കാണാൻ ആളുകൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നുവെന്ന് ഒരു കോൾഡ്‌പ്ലേ ആരാധകൻ പോസ്റ്റിന് താഴേ കമന്റ് ചെയ്തു. ഈ ഷോയിൽ വേറെ എന്തെങ്കിലും സംഭവിക്കുമോ ? എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.