പെര്‍ഫ്യൂം ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സു​ഗന്ധം ‌കൂടുതല്‍ നേരം നിലനില്‍ക്കും

By Web TeamFirst Published Nov 28, 2019, 12:50 PM IST
Highlights

പെര്‍ഫ്യൂം ഒരിക്കലും തലയിൽ നേരിട്ട് അടിക്കരുത്. ആള്‍ക്കഹോള്‍ അടങ്ങിയ ചില പെര്‍ഫ്യൂമുകള്‍ മുടിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

നമ്മൾ എല്ലാവരും പെർഫ്യൂം ഉപയോ​ഗിക്കാറുണ്ട്. ഓഫീസിൽ പോകുന്നതിന് തൊട്ട് മുൻപ് പെർഫ്യൂ അടിക്കും. നാലും അഞ്ചും തവണം പെർഫ്യൂം അടിക്കുന്നവരുണ്ട്. പക്ഷേ, പെർഫ്യൂമിന്റെ മണം അധിക നേരം നിൽക്കുന്നില്ലെന്ന് ചിലർ പരാതി പറയാറുണ്ട്. ശരീരത്തിൽ മണം അധിക നേരം നിൽക്കാൻ സഹായിക്കുന്ന പൊടിക്കെെകൾ ഇതാ...
 
ഒന്ന്...

 മണമില്ലാത്ത ബോഡി ലോഷന്‍ ശരീരത്തിൽ പുരട്ടിയതിന് ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുകയാണെങ്കില്‍ സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കും.

രണ്ട്...

 വില കൂടിയ പെര്‍ഫ്യൂമുകള്‍ കുറേകാലം സൂക്ഷിക്കണമെങ്കില്‍ കൃത്യമായ സ്ഥലത്തു വേണം വയ്ക്കാന്‍. ചൂടില്‍ നിന്നും നേരിട്ടുളള സൂര്യപ്രകാശത്തില്‍ നിന്നും മാറ്റി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൂന്ന്...

ജോലിക്ക് പോകുന്നതിന് തൊട്ട് മുൻപ് ഒരു കാരണവശാലും പെർഫ്യൂ അടിക്കരുത്. കുളി കഴിഞ്ഞാല്‍ ഉടന്‍ പെർഫ്യൂ അടിക്കുക. നനവുളള ചര്‍മ്മം സുഗന്ധത്തെ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

നാല്...

 പെര്‍ഫ്യൂം ഒരിക്കലും തലയിൽ നേരിട്ട് അടിക്കരുത്. ആള്‍ക്കഹോള്‍ അടങ്ങിയ ചില പെര്‍ഫ്യൂമുകള്‍ മുടിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

അഞ്ച്...

 പെര്‍ഫ്യൂം കൈകളില്‍ അടിച്ചാല്‍ കൈ തിരുമ്മരുത്.മണം പോകാനുള്ള സാധ്യത കൂടുതലാണ്.‌

ആറ്...

 പെര്‍ഫ്യൂം പ്രധാനമായും കൈകളില്‍, കഴുത്തില്‍, കാല്‍മുട്ടിനു പിന്നില്‍, കക്ഷത്ത് എന്നിവിടങ്ങളിലാണ് അടിക്കേണ്ടത്.

ഏഴ്...

ഇടയ്ക്കിടെ പെര്‍ഫ്യൂം അടിക്കാന്‍ കുപ്പിയുമായി നടക്കേണ്ട കാര്യമില്ല. പഞ്ഞിയില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്ത് പഴ്‌സില്‍ സൂക്ഷിച്ചാല്‍ മതി.

എട്ട്...

 വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോള്‍ ടിഷ്യൂ പേപ്പറില്‍ പെര്‍ഫ്യൂം അടിച്ച് വസ്ത്രങ്ങള്‍ക്കിടയില്‍ സുക്ഷിക്കുക. സുഗന്ധം നിലനില്‍ക്കും.

ഒൻപത്....

കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും. അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക. 

click me!