ഇന്ന് പ്രണയത്തിന് നൽകാം ആലിംഗനം...

Published : Feb 12, 2020, 11:53 AM IST
ഇന്ന് പ്രണയത്തിന് നൽകാം ആലിംഗനം...

Synopsis

ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്‍റൈന്‍ വീക്ക് ആഘോഷിക്കുകയാണ്. ഇന്ന് ഫെബ്രുവരി 12- ഹഗ് ഡേ. പ്രണയത്തിന് ആലിംഗനം നല്‍കാനുള്ള ദിനം. 

ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്‍റൈന്‍ വീക്ക് ആഘോഷിക്കുകയാണ്. ഇന്ന് ഫെബ്രുവരി 12- ഹഗ് ഡേ. പ്രണയത്തിന് ആലിംഗനം നല്‍കാനുള്ള ദിനം. ഹഗ് ചെയ്ത് നിങ്ങള്‍ക്ക് ഈ ദിവസം നിങ്ങളുടെ പ്രണയം പറയാം.

പ്രണയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സന്തോഷങ്ങളും വേദനകളും പരസ്പരം പങ്കുവയ്ക്കുകയുമാണ് ഇങ്ങനെ കെട്ടിപ്പിടിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്. സ്ത്രീക്ക് കൂടുതൽ കരുതലും അനുഭവപ്പെടാൻ ഇങ്ങനെയൊരു ആലിംഗനം സഹായിക്കും. അവളോടുള്ള കരുതലാകണം ആ ആലിംഗനം. നിങ്ങള്‍ക്ക്  അവര്‍ എത്ര പ്രിയപ്പെട്ടതാണ് സൂചിപ്പിക്കുന്ന രീതിയിലായിരിക്കണം ആലിംഗനം ചെയ്യേണ്ടത്. 

സങ്കടം വന്നാലും സന്തോഷം വന്നാലും പ്രിയപ്പെട്ടവരുടെ ഒരു ചേര്‍ത്തുപിടിക്കല്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. താന്‍ ഒറ്റയ്ക്കല്ല , തന്നെ സ്നേഹിക്കാന്‍ ആളുകളുണ്ടെന്ന് തോന്നല്‍ ഉണ്ടാക്കാന്‍ ആലിംഗനത്തിന് കഴിയും. ആലിംഗനം നിങ്ങളുടെ സ്നേഹത്തെയാകും സൂചിപ്പിക്കുന്നത്. 

ഒരാള്‍ക്ക് ഒരാളോടുള്ള അടുപ്പം സ്നേഹത്തിന്റെ തീവ്രത എന്നിവയെല്ലാം കെട്ടിപിടിക്കുന്ന രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുമെന്ന് മനഃശാസ്ത്രജ്ഞര്‍ പോലും പറയുന്നു. ഏതു ദിശയില്‍ നിന്നും ഏതു കയ്യാല്‍ എങ്ങനെ ചേര്‍ത്ത് പിടിക്കുന്നു എന്നതെല്ലാം ഒരാളുടെ ഉള്ളിലെ വികാരങ്ങളെ സൂചിപ്പിക്കുന്നു എന്നും പഠനം പറയുന്നു. നല്ല രീതിയിലുള്ള ആലിംഗനം നിങ്ങളുടേത് മാത്രമായ ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെടും. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'