സെക്സ് ലൈഫ് മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍...

Web Desk   | others
Published : Feb 12, 2020, 10:03 AM IST
സെക്സ് ലൈഫ് മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍...

Synopsis

ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ.

ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്ന് ചില പഠനങ്ങള്‍ പോലും പറയുന്നുണ്ട്. പഠനത്തിന് വിധേയമായവരില്‍  ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളർച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്. 

സെക്സ് ലൈഫ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി എന്നാണ് 'ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോം'-ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ലേഖനം പറയുന്ന ചില വഴികള്‍ നോക്കാം. 

1. സെക്സ് മടുക്കാതിരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടാം. പുതിയ  പൊസിഷനുകള്‍ ശ്രമിക്കാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും എന്നാണ് ലേഖനം അവകാശപ്പെടുന്നത്. 

2.  പുകവലി സെക്സ് ലൈഫിനെ മോശമായി ബാധിക്കാം. പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്ക് നയിക്കുമത്രേ. 

3. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും കോഫി കുടിക്കുന്നത് സഹായിക്കും.

4. രാത്രിയിൽ പങ്കാളിയുമായി യാത്ര പോകുന്നത് നിങ്ങളില്‍ കൂടുതൽ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. 

5. വ്യായാമം പതിവായി ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുമാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. 

 

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ