
ടോയ്ലറ്റിൽ പാമ്പിനെ കാണുന്നത് വലിയ സംഭവം ഒന്നുമല്ല. എന്നാല്‍ ഇവിടെയൊരു ടോയ്ലറ്റിൽ കണ്ടത് പല്ലിയെ ആണ്. സാധാരണയായി കാണുന്ന പല്ലിയൊന്നുമല്ല. ഭീമന്‍ ഒരു പല്ലിയെയാണ് സൌത്ത് ഫ്ലോറിഡയിലെ ഒരു ടോയ്ലറ്റിൽ കണ്ടത്.
ടോയ്ലറ്റിലെ ക്ലോസ്റ്റില്‍ നീന്തുന്ന ഭീമന്‍ പല്ലിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തു. പല്ലിയെ ജീവനോടെ പുറത്തെടുത്ത ചിത്രങ്ങളും പുറത്തുവന്നു.
മാര്‍ച്ച് 15ന് പോസ്റ്റ് ചെയ്ത ചിത്രം ഇതുവരെ 230 പേര്‍ ഷെയര്‍ ചെയ്തു. പല തരത്തിലുള്ള കമന്‍റുകളും ചിത്രത്തിന് ലഭിച്ചു. 'എന്‍റെ വീട്ടിലെ ടോയ്ലറ്റിലാണ് ഇത് കണ്ടിരുന്നെങ്കില്‍ ഞാന്‍ ഈ വീട് വില്‍ക്കുമായിരുന്നു'- ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു.