ഭിത്തിയിലൂടെ മുകളിലേക്ക് കയറുന്ന കൂറ്റൻ പാമ്പിനെ കണ്ട് പൂച്ച ചെയ്തത്; വീഡിയോ

Web Desk   | Asianet News
Published : Jan 26, 2022, 12:20 PM ISTUpdated : Jan 26, 2022, 12:21 PM IST
ഭിത്തിയിലൂടെ മുകളിലേക്ക് കയറുന്ന കൂറ്റൻ പാമ്പിനെ കണ്ട് പൂച്ച ചെയ്തത്; വീഡിയോ

Synopsis

തായ്ലാന്റിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 58 സെക്കന്റ് ദെെർഘ്യമാണ് വീഡിയോയ്ക്കുള്ളത്. ചെടിച്ചട്ടികൾ അടുക്കി വച്ചിരിക്കുന്നതിനടുത്ത് കൂറ്റൻ പാമ്പ് മതിലിന് മുകളിലേക്ക് കയറുന്നത് കാണാം. 

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലുള്ള കാര്യം പറയുകയും വേണ്ട! ഇപ്പോഴിതാ ഒരു കൂറ്റൻ പാമ്പിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഭിത്തിയിലൂടെ നല്ല ഉയരത്തിൽ മുകളിലേക്ക് വളരെ എളുപ്പം കയറുന്ന ഒരു കൂറ്റൻ പാമ്പിനെ വീഡോയയിൽ കാണാം.

തായ്ലാന്റിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 58 സെക്കന്റ് ദെെർഘ്യമാണ് വീഡിയോയ്ക്കുള്ളത്. ചെടിച്ചട്ടികൾ അടുക്കി വച്ചിരിക്കുന്നതിനടുത്ത് കൂറ്റൻ പാമ്പ് മതിലിന് മുകളിലേക്ക് കയറുന്നത് കാണാം. ഭിതിയിലേക്ക് കയറി സൺഷേഡിലേക്ക് കയറുന്നത് വീഡിയോയിൽ വ്യക്തമാണ്. പാമ്പ് മുകളിലേക്ക് കയറുന്നത് സമീപത്ത് നിന്ന പൂച്ച വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. 

കൂറ്റൻ പാമ്പിന്റെ നീളവും ഭാരവും ആരെയും ഭയപ്പെടുത്തുന്നതാണ്. വെെറൽ ഹോ​ഗ് എന്ന യൂ ട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചത്. പാമ്പ് ഇത്രയും ഉയരത്തിൽ കയറുമെന്ന് വിശ്വസിക്കാനാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ