'കുർക്കുറെ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Published : May 14, 2024, 04:55 PM ISTUpdated : May 14, 2024, 04:59 PM IST
 'കുർക്കുറെ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Synopsis

സ്ഥിരമായി കുർക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 

ഭർത്താവ് കുർക്കുറെ വാങ്ങി നൽകത്തതിനെ തുടർന്ന്  വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. അഞ്ച് രൂപയുടെ കുർകുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു.

ഒരു വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകൾ പ്രശ്നമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതൽ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർക്കുറെ വാങ്ങി നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആദ്യനാളുകളിൽ ജോലികഴിഞ്ഞെത്തിയ ഭർത്താവ് വാങ്ങിനൽകിയിരുന്നു. 

എന്നാൽ ഒരു ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്ന് പോവുകയായിരുന്നു. തുടർന്നാണ് കാര്യങ്ങൾ വഷളാക്കിയത്. ഇത് ഇരുവരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. ശേഷം പോലീസിൽ പരാതി നൽകിയ യുവതി തനിക്ക് ഭർത്താവിൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

സ്ഥിരമായി കുർക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തർക്കത്തിന് കാരണമായതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഭർത്താവിൽ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികളെ ആഗ്രയിലെ ഷാഗഞ്ച് പൊലീസ് കുടുംബ കൗൺസിലിങ്ങിന് അയച്ചതായാണ് വിവരം. 

ഉറങ്ങിക്കിടക്കുന്ന മകനെ നോക്കുന്ന വിചിത്ര രൂപം പങ്കുവച്ച് അച്ഛന്‍; അത് 'പ്രേതം' തന്നെയെന്ന് സോഷ്യല്‍ മീഡിയ


 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ