
ഭർത്താക്കൻമാർ ഭാര്യമാരോട് പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഭാര്യമാർ അറിയാൻ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങളുണ്ട്. ഭര്‍ത്താവ് മനസിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും ആഗ്രഹവും ഇവയാണ്.
സ്നേഹം തുളുമ്പുന്ന വാക്കുകൾ
ഭർത്താവ് ഭാര്യയിൽ നിന്ന് പലതവണ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ് ‘ഐ ലവ് യു’ എന്നത്. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഇൗ വാക്കുകൾ അത്ഭുതം സൃഷ്ടിക്കും.
കുഞ്ഞുങ്ങളായാലും ശ്രദ്ധവേണം
കുട്ടികൾ ആയിക്കഴിഞ്ഞാൽ ഭാര്യയുടെ ശ്രദ്ധ ഏറെക്കുറെ പൂർണമായും അവരിലേക്ക് തിരിയും. എന്നാൽ ആ സമയത്ത് ഭർത്താവ് ഭാര്യയുടെ ശ്രദ്ധ ആഗ്രഹിക്കുന്നു.
മൗനത്തിലെ സ്വകാര്യത
ഭാര്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനമാകുമ്പോൾ സ്വകാര്യത സൂക്ഷിക്കുന്നുവെന്ന തോന്നൽ വളർത്തുന്നു. ഈ തോന്നൽ ഭാര്യയിൽ വളരുന്നുവെന്നത് ഭർത്താക്കൻമാരെ അസ്വസ്ഥരാക്കുകയും ചെയ്യും.
പ്രശംസകൾ ചെറുതല്ല
ഭാര്യയിൽ നിന്ന് പ്രശംസ ആഗ്രഹിക്കാത്ത ഭർത്താക്കൻമാർ ഉണ്ടാകില്ല. എന്നാൽ ഇത് ലഭിക്കാതെ വരുമ്പോൾ ഇക്കാര്യം പറയാനും കഴിയാത്തവരാണ് പലരും. അവൾക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഭാര്യ ശ്രദ്ധിക്കുന്നത് ഭർത്താക്കൻമാരിൽ ഉണ്ടാക്കുന്ന വികാരം വലുതാണ്.