'വണ്ണം കൂടിയതില്‍ പ്രശ്നമില്ല; അതിലും പ്രധാനം മാനസികാരോഗ്യത്തിനാണ്'; ഹിന ഖാൻ

By Web TeamFirst Published Oct 23, 2021, 3:08 PM IST
Highlights

കണ്ണാടിക്ക് മുന്നിൽ നിന്നുള്ള ചിത്രത്തോടൊപ്പമാണ് ഹിന കുറിപ്പ് പങ്കുവച്ചത്. വർക്കൗട്ടിനിടയിൽ നിന്നുള്ള ചിത്രമാണ് ഹിന പങ്കുവച്ചിരിക്കുന്നത്. 

ടെലിവിഷനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് ഹിന ഖാൻ. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. ഇപ്പോഴിതാ ഹിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കണ്ണാടിക്ക് മുന്നിൽ നിന്നുള്ള ചിത്രത്തോടൊപ്പമാണ് ഹിന കുറിപ്പ് പങ്കുവച്ചത്. വർക്കൗട്ടിനിടയിൽ നിന്നുള്ള ചിത്രമാണ് ഹിന പങ്കുവച്ചിരിക്കുന്നത്. വണ്ണം ചെറുതായൊന്ന് കൂടിയിട്ടുണ്ടെന്നും തന്നെ കാണാൻ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് മാനസികാരോഗ്യത്തിനാണെന്നും ഹിന കുറിച്ചു. 

'കുറച്ച് മാസങ്ങള്‍ കൊണ്ട് ഞാന്‍ അൽപം വണ്ണം വച്ചിട്ടുണ്ട്. പക്ഷേ അതെത്ര കിലോ ആണെന്നതിലൊന്നും ഞാന്‍ ശ്രദ്ധ കൊടുക്കുന്നില്ല.  എന്‍റെ മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനം. എന്നെ ന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നു മാത്രമേ കരുതിയിരുന്നുള്ളു'- ഹിന കുറിച്ചു. 

ചിലപ്പോഴൊക്കെ അവനവനായി നില്‍ക്കണം, കുഞ്ഞുകാര്യങ്ങൾ ആസ്വദിക്കണം. ആളുകൾ‌ എന്തു പറയുമെന്നോ അവനവനെ കാണാൻ എങ്ങനെയുണ്ടെന്നോ ചിന്തിക്കരുത്. പുറംകാഴ്ചയേക്കാൾ മാനസികാരോഗ്യത്തിനും സൗഖ്യത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നതെന്നും ഹിന കുറിച്ചു. 

 

Also Read: 'ശരീരം നൽകുന്ന ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇനിയാർക്കും അബദ്ധം പറ്റരുത്'; ക്യാന്‍സര്‍ അനുഭവം പങ്കുവച്ച് ലക്ഷ്മി

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!