കാറിനടിയിൽ 15 അടി നീളമുള്ള രാജവെമ്പാല ; പിടികൂടിയ ശേഷം കാട്ടിലേക്ക്, വീഡിയോ

Published : May 06, 2023, 12:27 PM ISTUpdated : May 06, 2023, 01:24 PM IST
കാറിനടിയിൽ 15 അടി നീളമുള്ള രാജവെമ്പാല ; പിടികൂടിയ ശേഷം കാട്ടിലേക്ക്, വീഡിയോ

Synopsis

പാമ്പിനെ കണ്ട ഉടൻതന്നെ വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധൻ ജയകുമാറിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. 15 അടി നീളമുള്ള രാജവെമ്പാലയെയാണ് കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയതെന്ന് ജയകുമാർ പറഞ്ഞു.   

വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനടിയിൽ പതുങ്ങിയിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടി കാട്ടിൽ തുറന്നുവിടുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ ഷിമോഗ ജില്ലയിലെ അഗുംബെ ഗ്രാമത്തിലാണ് സംഭവം.  വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ വ്യാഴാഴ്ച ട്വിറ്ററിൽ  വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.  

പാമ്പിനെ കണ്ട ഉടൻതന്നെ വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധൻ ജയകുമാറിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. 15 അടി നീളമുള്ള രാജവെമ്പാലയെയാണ് കാറിന്റെ അടിയിൽ നിന്ന് പിടികൂടിയതെന്ന് ജയകുമാർ പറഞ്ഞു. 

പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം കാട്ടിൽ തുറന്നുവിടുന്നതാണ് വീഡിയോയിൽ അവസാനം കാണുന്നത്.  
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഭക്ഷണ ശൃംഖലയിൽ രാജവെമ്പാലകൾ പ്രധാനമാണ്. ഇവിടെ 15 അടിയോളം നീളമുള്ള ഒരു രാജവെമ്പാലയെ രക്ഷപ്പെടുത്തി കാട്ടിൽ വിട്ടയച്ചു.

'പരിശീലനം ലഭിച്ച പാമ്പുപിടുത്തക്കാർ മാത്രം പാമ്പിനെ പിടിക്കാൻ പോവുക. ദയവായി സ്വന്തമായി ശ്രമിക്കരുത്. മഴക്കാലം അടുത്തതിനാൽ എല്ലായിടത്തും രാജവെമ്പാലയെ കണ്ടെന്ന് വരാമെന്നും ജാഗ്രത പാലിക്കണം... ' - എന്ന് കുറിച്ച് കൊണ്ടാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഈ മൃഗം ഇന്ത്യയുടെ അഭിമാനമാണ്. മനുഷ്യരായ നമ്മൾ വളരെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം അവയുടെ നിലനിൽപ്പ് പോലും ഭീഷണിയിലാണ്. അവ സംരക്ഷിക്കപ്പെടുക വേണമെന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. കഴിവും ദയയും എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. അപകടകാരികളായ പാമ്പുകളാണ് രാജവെമ്പാലകൾ. 20 വർഷം വരെയാണ് രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ