യോഗ ചെയ്യുന്നതിനിടെ യുവതിയുടെ വിരലിൽ കടിച്ച് ഇഗ്വാന; വീഡിയോ കണ്ടത് 36 ലക്ഷം ആളുകൾ!

Published : Aug 24, 2021, 04:10 PM ISTUpdated : Aug 24, 2021, 04:13 PM IST
യോഗ ചെയ്യുന്നതിനിടെ യുവതിയുടെ വിരലിൽ കടിച്ച് ഇഗ്വാന; വീഡിയോ കണ്ടത് 36 ലക്ഷം ആളുകൾ!

Synopsis

ഭക്ഷണമെന്നു കരുതിയാകാം യുവതിയുടെ കൈയിൽ ഇഗ്വാന കടിച്ചതെന്നാണ് നിഗമനം. എന്തായാലും ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതുവരെ 36 ലക്ഷം ആളുകളാണ് കണ്ടത്. 

കടൽത്തീരത്ത് യോഗ ചെയ്യുന്നതിനിടെ യുവതിയുടെ വിരലിൽ കടിച്ച് ഇഗ്വാന. ബഹമാസിലെ കടൽത്തീരത്താണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുവതി തന്നെയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

യോഗ പരിശീലകയായ യുവതി യോഗ ചെയ്യുന്നതിനിടയിൽ സമീപത്തെത്തിയ ഇഗ്വാന യുവതിയുടെ വിരലിൽ കടിക്കുകയായിരുന്നു. തന്നെ കടിച്ച ഇഗ്വാനയെ മണൽ വാരിയെറിയുന്ന യുവതിയെയും വീഡിയോയില്‍ കാണാം. ഇഗ്വാനയുടെ കൂർത്ത പല്ലുകൾ കൊണ്ടുള്ള കടിയേറ്റ് യുവതിയുടെ വിരൽ ചെറുതായി മുറിയുകയും ചെയ്തു. 

 

 

ബീച്ചിലെത്തുന്നവർ പതിവായി ഇഗ്വാനകൾക്ക് ഭക്ഷണം നൽകാറുണ്ട്. ഭക്ഷണമെന്നു കരുതിയാകാം യുവതിയുടെ കൈയിൽ ഇഗ്വാന കടിച്ചതെന്നാണ് നിഗമനം. എന്തായാലും ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതുവരെ 36 ലക്ഷം ആളുകളാണ് കണ്ടത്. 

 

 

Also Read: മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ