തന്‍റെ കൈവശമുള്ള രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. 

ബിഹാര്‍: മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിന്‍റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ദിനത്തിലാണ് അപകടം സംഭവിച്ചത്. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹന്‍ എന്ന 26 വയസുകാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

തന്‍റെ കൈവശമുള്ള രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. ബിഹാറിലാണ് സംഭവം. രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Scroll to load tweet…