ടോയ്ലറ്റ് തുറന്നപ്പോള്‍ കണ്ടത് ഇത്; വൈറലായി ചിത്രം

Published : Jul 14, 2022, 01:25 PM IST
ടോയ്ലറ്റ് തുറന്നപ്പോള്‍ കണ്ടത് ഇത്; വൈറലായി ചിത്രം

Synopsis

കാഴ്ചയില്‍ തന്നെ അറിയാം. ടോയ്ലറ്റിനകത്ത് എന്തോ ഒരു ജീവി കുടുങ്ങിയിരിക്കുന്നതാണ് സംഭവം. എന്നാല്‍ ഏതാണ് ആ ജീവിയെന്ന് വ്യക്തമായോ?   

അപ്രതീക്ഷിതമായ സംഭവങ്ങള്‍ തീര്‍ച്ചയായും നമ്മളില്‍ വലിയ ആഘാതം തന്നെയാണ് സൃഷ്ടിക്കുക. അത് അത്രയും അപകടകരമല്ലാത്ത സാഹചര്യമാണെങ്കില്‍ പോലും 'ഷോക്ക്' ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള പല സംഭവങ്ങളും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ( Viral Posts )  വൈറലാകാറുണ്ട്.

ഇങ്ങനെ വൈറലായൊരു ( Viral Posts )  ചിത്രമാണിത്. കാഴ്ചയില്‍ തന്നെ അറിയാം. ടോയ്ലറ്റിനകത്ത് എന്തോ ഒരു ( Inside Toilet ) ജീവി കുടുങ്ങിയിരിക്കുന്നതാണ് സംഭവം. എന്നാല്‍ ഏതാണ് ആ ജീവിയെന്ന് വ്യക്തമായോ? 

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവമുണ്ടായിരിക്കുന്നത്. മിഷേല്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയുടെ വീട്ടിലെ ടോയ്ലറ്റാണിത്. വീടിന്‍റെ താഴത്തെ നിലയില്‍ ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണത്രേ ( Inside Toilet ) മിഷേല്‍ ഈ കാഴ്ച കാണുന്നത്.

ഉടൻ തന്നെ വാതില്‍ തിരിച്ചടച്ച് പെട്ടെന്ന് അവിടെ നിന്ന് പോരികയാണ് ചെയ്തതെന്ന് മിഷേല്‍. അപ്പോഴൊന്നും ഇതെന്ത് ജിവിയാണത് എന്ന് വ്യക്തമായിരുന്നില്ല. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടിക്കുന്ന ഏജന്‍സിയെ വിവരമറിയിച്ച് അവരെത്തിയ ശേഷമാണ് ഇത് ഒരു ഉടുമ്പാണെന്ന് അറിയുന്നത്. 

എങ്ങനെയാണിത് ഇവിടെയെത്തിയതെന്ന് വ്യക്തമല്ല. നിരവധി പേര്‍ നേരത്തെ ഉടുമ്പുകളെ വളര്‍ത്തുന്നത് ഇവിടങ്ങളില്‍ തരംഗമായിരുന്നത്രേ. ഇതിനിടെ പലയിടങ്ങളിലും ഉടുമ്പുകള്‍ ചാടിപ്പോവുകയും ഉടുമ്പുകളെ ഉപേക്ഷിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇങ്ങനെ വീടുകളില്‍ ഇടയ്ക്ക് ഉടുമ്പുകളെ കണ്ടെത്തുന്നത് പതിവായി വരികയാണെന്നാണ് ഇതിനെ പിടിക്കാനെത്തിയ ഏജന്‍സിയില്‍ നിന്നുള്ളവര്‍ അറിയിച്ചത്. 

കാര്യമായ അപടകങ്ങളൊന്നും ഇവ മനുഷ്യര്‍ക്ക് ഉണ്ടാക്കില്ല. എന്നാല്‍ നിരവധി പേര്‍ക്ക് ഇവയെ നേരിട്ട് കാണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമെല്ലാം പേടി തോന്നാറുണ്ട്. അതോടൊപ്പം തന്നെ ഇവയില്‍ നിന്ന് സാല്‍മോണെല്ല ബാക്ടീരിയ വ്യാപകമായി പുറത്തുവരികയും അതുവഴി രോഗങ്ങള്‍ പിടിപെടുകയും ചെയ്യാം. എന്തായാലും മിഷേലിന്‍റെ അനുഭവം പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടായി വന്നതോടെ സംഭവം വൈറലായി മാറിയിരിക്കുകയാണ്. 

Also Read:- ക്ലോസറ്റിനുള്ളില്‍ പെരുമ്പാമ്പ്; എന്നിട്ടോ, എട്ടിന്റെ പണിയായി

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ