
ഫിറ്റ്‌നസിന്‍റെ ( Fitness ) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടിയാണ് ഇല്യാന ഡിക്രൂസ് ( Ileana D'Cruz ). സോഷ്യല്‍ മീഡിയയില്‍ ( social media ) സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടിന് ( workout ) ശേഷമുള്ള ചില ചിത്രങ്ങളാണ് ( photos ) ഇല്യാന ഇന്‍സ്റ്റഗ്രാമിലൂടെ ( instagram ) പങ്കുവയ്ക്കുന്നത്.
വർക്കൗട്ടിനുശേഷം വികാരാധീനയായെന്നും (Emotional) ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു. ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വർക്കൗട്ടിലേയ്ക്ക് തിരികെയെത്തിയതിന്‍റെ സന്തോഷവും താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. വർക്കൗട്ടിന് ശേഷം ഒരിക്കൽപ്പോലും ഇങ്ങനെയൊരു നിമിഷം ഉണ്ടായിട്ടില്ല. താൻ അൽപം വികാരാധീനയാവുകയും കണ്ണു നിറയുകയും ചെയ്തു.
അതിന്‍റെ കാരണവും താരം വ്യക്തമാക്കി. സ്ട്രെച്ചിങ്ങിന് ശേഷം കൂൾ ഡൗൺ സെഷൻ ആയപ്പോൾ ട്രെയിനർ കൈകൾ ചേർത്ത് അവനവനെ പുണരൂ എന്ന് പറഞ്ഞു. നിങ്ങൾക്ക് വേണ്ടി ശരീരം ചെയ്തുതരുന്നതിനെല്ലാം നന്ദി പറയാൻ ആവശ്യപ്പെട്ടു. അത് തന്‍റെ ഹൃദയത്തെ ഏറെ സ്പർശിച്ചു. അത് ഏറ്റവും മനോഹരമായൊരു അനുഭവമായിരുന്നു എന്നും താരം കുറിച്ചു.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും അവനവനെ സ്നേഹിക്കുന്നതിനെക്കുറിച്ചുമൊക്കെ കുറിപ്പുകൾ താരം മുമ്പും പങ്കുവച്ചിരുന്നു. തന്‍റെ ശരീരത്തെക്കുറിച്ച് അപകർഷതാബോധം തോന്നിയിരുന്നുവെന്നും എന്നാൽ പിന്നീട് തന്‍റെ കുറവുകളെ സ്വീകരിക്കാൻ താന്‍ പഠിച്ചുവെന്നും ഇല്യാന തുറന്നു പറഞ്ഞു. വിഷാദ രോഗത്തിലൂടെ കടന്നുപോയ അനുഭവവും ഇല്യാന ആരാധകരുമായി പങ്കുവച്ചിരുന്നു.
Also Read: 'നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ല': സമീറ റെഡ്ഡി