ഇന്ത്യയില്‍ വിവാഹമോചന നിരക്ക് ഒരു ശതമാനം ; ചില രാജ്യങ്ങളില്‍ 94 ശതമാനം വരെ ; കണക്ക് പുറത്ത്

Published : May 03, 2023, 02:56 PM ISTUpdated : May 03, 2023, 03:04 PM IST
ഇന്ത്യയില്‍ വിവാഹമോചന നിരക്ക് ഒരു ശതമാനം ; ചില രാജ്യങ്ങളില്‍ 94 ശതമാനം വരെ ; കണക്ക് പുറത്ത്

Synopsis

ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റയിൽ പറയുന്നു.

കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു.

ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്‌നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്‌നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനിൽ 14 ശതമാനവും മെക്സിക്കോയിൽ 17 ശതമാനവും വിവാഹമോചനം നടക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, തുർക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ജർമ്മനിയിൽ 38 ശതമാനം ബന്ധങ്ങൾ തകരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിൽ 41 ശതമാനവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

ബന്ധം നിലനിർത്തുന്നതിൽ ഏറ്റവും മോശം രാജ്യങ്ങൾ യൂറോപ്പിൽ നിന്നാണ്. പോർച്ചുഗലിൽ 94 ശതമാനം വിവാഹമോചന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുമാത്രമല്ല, റഷ്യയിൽ 73 ശതമാനം വിവാഹമോചനങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. പോർച്ചു​ഗലിൽ 94 ശതമാനം വിവാഹമോചന കേസുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യയിൽ ദീർഘകാല ബന്ധങ്ങൾക്ക് കാരണം കുടുംബ വ്യവസ്ഥിതി നിലനിർത്തുന്നതിന് ഊന്നൽ നൽകുന്ന സാംസ്കാരികത നിലനിൽക്കുന്നത് കൊണ്ടാണെന്ന് സാമൂഹ്യശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ, ധാരാളം വിവാഹമോചന കേസുകൾ നിയമനടപടികളിലൂടെ കടന്നുപോകുന്നില്ല. കൂടാതെ ഭാര്യയും ഭർത്താവും വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങുന്നു. ഇക്കാരണത്താൽ കണക്ക് വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിവാഹമോചന കേസുകൾ വളരെ കുറവാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. 

ആരോഗ്യമുള്ള മുടിയ്ക്ക് വേണം ഈ ഏഴ് പോഷകങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ