ഇന്ത്യക്കാര്‍ 'സെക്‌സ്' ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നോ? സര്‍വേ പറയുന്നു....

By Web TeamFirst Published Nov 6, 2019, 8:56 PM IST
Highlights

ലൈംഗിക വിഷയങ്ങളില്‍ അടിസ്ഥാനപരമായ അവബോധം പോലുമില്ലാത്തത് പലപ്പോഴും വര്‍ധിക്കുന്ന ലൈംഗികപ്രശ്‌നങ്ങളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നമ്മളെ നയിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. മറ്റേത് വിഷയത്തെപ്പോലെയും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും ലൈംഗികതയിലൂന്നിയും വേണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ 'സെക്‌സ്' ചര്‍ച്ച ചെയ്യുന്നതിന് കാണിക്കുന്ന ഈ മടി, ഇപ്പോഴും തുടര്‍ന്ന് കൊണ്ടുപോകുന്നുണ്ടോ? അല്ലെങ്കില്‍ ഇനിയും ഇതേ അവസ്ഥയില്‍ തന്നെ മുന്നോട്ടുപോകാനാണോ ഇന്ത്യന്‍ ജനത താല്‍പര്യപ്പെടുന്നത്?
 

രാഷ്ട്രീയവും, സാഹിത്യവും, സാംസ്‌കാരിക വിഷയമങ്ങളുമൊക്കെ തുറന്ന ചര്‍ച്ചയ്ക്ക് വയ്ക്കുകയും പരസ്പരം തടസങ്ങളില്ലാതെ വാഗ്വാദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന നമുക്ക്, പക്ഷേ 'സെക്‌സ്' എപ്പോഴും രഹസ്യമായ ചര്‍ച്ചയാണ്. പല സദാചാര മൂല്യങ്ങളെയും മുന്‍നിര്‍ത്തിയാണ് ആരോഗ്യകരമായ ലൈംഗിക ചര്‍ച്ചകളെപ്പോലും നമ്മള്‍ തടഞ്ഞുനിര്‍ത്തുന്നത്. 

എന്നാല്‍ ലൈംഗിക വിഷയങ്ങളില്‍ അടിസ്ഥാനപരമായ അവബോധം പോലുമില്ലാത്തത് പലപ്പോഴും വര്‍ധിക്കുന്ന ലൈംഗികപ്രശ്‌നങ്ങളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നമ്മളെ നയിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. മറ്റേത് വിഷയത്തെപ്പോലെയും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും ലൈംഗികതയിലൂന്നിയും വേണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ 'സെക്‌സ്' ചര്‍ച്ച ചെയ്യുന്നതിന് കാണിക്കുന്ന ഈ മടി, ഇപ്പോഴും തുടര്‍ന്ന് കൊണ്ടുപോകുന്നുണ്ടോ? അല്ലെങ്കില്‍ ഇനിയും ഇതേ അവസ്ഥയില്‍ തന്നെ മുന്നോട്ടുപോകാനാണോ ഇന്ത്യന്‍ ജനത താല്‍പര്യപ്പെടുന്നത്? 'ഇന്ത്യ ടുഡേ' അടുത്തിടെ നടത്തിയ 'സെക്‌സ് സര്‍വേ'യുടെ ഫലം നല്‍കുന്ന സൂചനകള്‍ പക്ഷേ മറ്റൊന്നാണ്. 

അതായത്, മുന്‍കാലങ്ങളിലെങ്ങും കാണാത്ത വിധത്തില്‍ ലൈംഗികവിഷയങ്ങളില്‍ അഭിപ്രായം പറയാനും, സംവാദങ്ങളിലേര്‍പ്പെടാനും ഇന്ത്യന്‍ നഗരജനത താല്‍പര്യപ്പെടുന്നുവെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 

സര്‍വേയില്‍ പങ്കെടുത്ത ഇന്‍ഡോറില്‍ നിന്നുള്ള 85 ശതമാനം പേരും അവരുടെ ലൈംഗിക സ്വപ്‌നങ്ങളെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറായി. ജയ്പൂരില്‍ നിന്നുള്ള 87 ശതമാനം പേരും 'വയാഗ്ര'യോ അല്ലെങ്കില്‍ സമാനമായ മരുന്നുകളോ തങ്ങള്‍ ഉപയോഗിക്കുന്നതായി സമ്മതിച്ചു. ഇന്ന്- ഇന്ത്യന്‍ ജനത ലൈംഗികതയ്ക്ക് നല്‍കുന്ന പ്രാധാന്യമാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സര്‍വേയില്‍ പങ്കെടുത്ത വലിയൊരു ശതമാനം ആളുകള്‍ വിവിധ തരത്തിലുള്ള ലൈംഗിക സ്വപ്‌നങ്ങളെ കുറിച്ചും, സങ്കല്‍പങ്ങളെ കുറിച്ചും തുറന്ന് പ്രതികരിക്കാന്‍ തയ്യാറായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്‍ഡോര്‍, ജയ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ, ലക്‌നൗ, മുംബൈ, ഛണ്ഡീഗഡ്, ബെഗലൂരു, റാഞ്ചി, ദില്ലി, നോയിഡ, ഭുബനേശ്വര്‍, ഗുരുഗ്രാം, പറ്റ്‌ന എന്നീ നഗരങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളെ കുറിച്ചാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനമായും നല്‍കിയിരിക്കുന്നത്. 

click me!