ഉറക്കം നഷ്ടപ്പെട്ട് ഇന്ത്യക്കാര്‍ !

Published : Oct 30, 2019, 05:38 PM IST
ഉറക്കം നഷ്ടപ്പെട്ട് ഇന്ത്യക്കാര്‍ !

Synopsis

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. 

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഉറക്കമില്ലായ്മ പലപ്പോഴും  ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്ന കണക്കാണ് പുറത്തുവരുന്നത്. ഫിറ്റ്ബിറ്റ് എന്ന കമ്പനിയാണ് 18 രാജ്യങ്ങളിലായി ഈ പഠനം നടത്തിയത്. 

ഒരു മനുഷ്യന് കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം അനുവാര്യമാണെന്നിരിക്കെ ഇന്ത്യക്കാരുടെ രാത്രിയിലെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം ഏഴ് മണിക്കൂറും ഒരു മിനിറ്റുമാണെന്നാണ് പുതിയ കണക്ക് പറയുന്നത്. ഉറക്ക കുറവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജപ്പാന്‍ ആണ്. ജാപ്പനീസുകളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം ആറ് മണിക്കൂര്‍ 47 മിനിറ്റാണത്രേ.  

75 മുതല്‍ 90 വരെ പ്രായമുളളവര്‍ക്കാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതലെന്നും പഠനം പറയുന്നു. ഉറക്കത്തിനിടയിലും ഇന്ത്യക്കാര്‍ ഏകദേശം 57 മിനിറ്റ് ഉണര്‍ന്നിരിക്കാറുണ്ടെന്നും പഠനം പറയുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്