സില്‍ക്ക് സാരിയില്‍ അതിസുന്ദരിയായി ശ്രദ്ധ കപൂർ

Published : Oct 30, 2019, 04:39 PM IST
സില്‍ക്ക് സാരിയില്‍ അതിസുന്ദരിയായി ശ്രദ്ധ കപൂർ

Synopsis

ബോളിവുഡിലെ തിളങ്ങുന്ന താരമാണ്  ശ്രദ്ധ കപൂർ. ആദ്യചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ആഷിഖി ടു' പുറത്തിറങ്ങിയതോടെ ശ്രദ്ധ ആരാധകരുടെ ഇഷ്ടനടിയായി മാറി. 

ബോളിവുഡിലെ തിളങ്ങുന്ന താരമാണ്  ശ്രദ്ധ കപൂർ. ആദ്യചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ആഷിഖി ടു' പുറത്തിറങ്ങിയതോടെ ശ്രദ്ധ ആരാധകരുടെ ഇഷ്ടനടിയായി മാറി. ശ്രദ്ധ കപൂറിന്‍റെ സൗന്ദര്യത്തിനു നിരവധി ആരാധകരുമുണ്ട്.

സുന്ദരമായ ചർമ്മവും അനുയോജ്യമായ മേക്കപ്പും സ്റ്റൈലന്‍ വസ്ത്രധാരണവും കൂടിയാകുമ്പോള്‍  ഫാഷൻ ലോകത്ത് ശ്രദ്ധ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സില്‍ക്ക് സാരിയിലും താരം തിളങ്ങിനില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

 

 

പര്‍പ്പിള്‍ നിറത്തിലുളള സാരിയോടൊപ്പം പച്ച ബ്ലൌസ് കൂടി ധരിച്ചപ്പോള്‍ ശ്രദ്ധ അതിമനോഹരിയായിരിക്കുന്നു. ഹെവി ചോക്കറും ജുമുക്ക കമ്മലും ഒപ്പം തലമുടി  പുറകിലോട്ട് കെട്ടിവെച്ച് മുല്ലപൂവ് കൂടി ചൂടിയപ്പോള്‍ താരത്തിനൊരു സൌത്ത് ഇന്ത്യന്‍ ലുക്കായി.

 

 

ബ്ലാക്ക് സ്മോക്കി കണ്ണും നൂഡ് നിറത്തിലുളള ലിപ്സ്റ്റുക്കും താരത്തെ കൂടുതല്‍ മനോഹരിയാക്കി. 

 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്