പിഞ്ചുകുഞ്ഞിനെ കയ്യിലിട്ട് അമ്മാനമാടി ഡോക്ടര്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

By Web TeamFirst Published Apr 22, 2019, 11:01 AM IST
Highlights

പ്രസവിച്ച് ദിവസങ്ങള്‍ മാത്രം ആയിരിക്കുന്ന കുഞ്ഞിനെ യാതൊരു പേടിയും കൂടാതെ ഒറ്റക്കയ്യില്‍ കിടത്തിയും, പിറകിലേക്ക് പിടിച്ചും, ഉയര്‍ത്തിയുമെല്ലാം അമ്മനമാടുകയാണ് ഡോക്ടര്‍. എന്നാല്‍ ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഡോക്ടര്‍ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍

പിഞ്ചുകുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്താറുണ്ട്. കഴുത്ത് ഉറച്ചിട്ടില്ലാത്തതിനാല്‍ തന്നെ എടുക്കുമ്പോഴും, കൈമാറുമ്പോഴുമെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. 

എന്നാല്‍ അതേ ഡോക്ടര്‍ തന്നെ കുഞ്ഞിനെ കയ്യിലിട്ട് അമ്മാനമാടിയാലോ! അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഇന്തൊനേഷ്യയിലെ ഏതോ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണിത്. 

പ്രസവിച്ച് ദിവസങ്ങള്‍ മാത്രം ആയിരിക്കുന്ന കുഞ്ഞിനെ യാതൊരു പേടിയും കൂടാതെ ഒറ്റക്കയ്യില്‍ കിടത്തിയും, പിറകിലേക്ക് പിടിച്ചും, ഉയര്‍ത്തിയുമെല്ലാം അമ്മനമാടുകയാണ് ഡോക്ടര്‍. എന്നാല്‍ ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഡോക്ടര്‍ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. വര്‍ഷങ്ങളുടെ അനുഭവം മാത്രമുള്ള ഒരു ഡോക്ടര്‍ക്കേ ഇത് ചെയ്യാനാകൂവെന്നും പലരും അഭിപ്രായപ്പെട്ടു. 

അലസമായ രീതിയിലാണ് കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെങ്കിലും, അതില്‍ കൃത്യമായ സൂക്ഷമതയും സ്‌നേഹവും വാത്സല്യവുമെല്ലാം അദ്ദേഹം കുഞ്ഞിനോട് പുലര്‍ത്തുന്നുണ്ട്. ഇതിനാല്‍ തന്നെ വീഡിയോ വലിയ രീതിയിലാണ് ആളുകള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്നത്. 

വീഡിയോ കാണാം...


 

click me!