കൊവിഡ് വാക്സിനെടുക്കാൻ പൊലീസ്​ കോൺസ്റ്റബിൾ എത്തിയത് കാലന്‍റെ വേഷത്തിൽ; വെെറലായി ചിത്രം

Web Desk   | Asianet News
Published : Feb 12, 2021, 09:22 AM IST
കൊവിഡ് വാക്സിനെടുക്കാൻ പൊലീസ്​ കോൺസ്റ്റബിൾ എത്തിയത് കാലന്‍റെ വേഷത്തിൽ; വെെറലായി ചിത്രം

Synopsis

ഇൻഡോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിംഗ് യമരാജന്റെ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.  

മധ്യപ്രദേശിൽ കൊവിഡ്​ പ്രതിരോധ വാക്​സിനെടുക്കാൻ പൊലീസ്​ കോൺസ്റ്റബി​ൾ എത്തിയത്​ യമരാജൻ കാലന്‍റെ വേഷത്തിൽ. ഇൻഡോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിംഗ് യമരാജന്റെ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.

ഒരു മടിയും കൂടാതെ വാക്സിൻ എടുക്കാൻ മുൻ‌നിര പോരാളികൾക്ക് സന്ദേശം നൽകുന്നതിനാണ് ഈ വേഷം ധരിച്ചതെന്ന് ജവഹർ സിംഗ് പറഞ്ഞു. ജവഹർ സിങ്​ വാക്​സിൻ സ്വീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞവർഷം ഏപ്രിലിൽ കൊവിഡ് പടർന്ന് പിടിച്ച സമയത്ത് കാലന്‍റെ വേഷം ധരിച്ച്​ ജവഹർ സിങ്​ ബോധവത്​കരണത്തിന്​ ഇറങ്ങിയ വീഡിയോയും ഏറെ വെെറലായിരുന്നു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസമാണ് പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ കൊവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചത്. 

PREV
click me!

Recommended Stories

വാലന്റൈൻസ് ഡേ സ്പേഷ്യൽ; പ്രിയപ്പെട്ടവർക്കായി ഒരു ഹാർട്ട് ഷേപ്പ് കേക്ക്; ഈ പ്രണയദിനം ഇത്തിരി 'സ്വീറ്റ്' ആക്കിയാലോ?
പെർഫെക്റ്റ് ലിപ്സ് വേണോ? ശരിയായ ലിപ് ലൈനർ എങ്ങനെ തിരഞ്ഞെടുക്കാം?