എയര്‍ ഫ്രയറിനൊപ്പം വീട്ടമ്മയുടെ 'റൊമാന്റിക് ഫോട്ടോഷൂട്ട്'; ചിത്രങ്ങള്‍ വൈറല്‍

Web Desk   | others
Published : Feb 11, 2021, 10:31 PM ISTUpdated : Feb 11, 2021, 10:32 PM IST
എയര്‍ ഫ്രയറിനൊപ്പം വീട്ടമ്മയുടെ 'റൊമാന്റിക് ഫോട്ടോഷൂട്ട്'; ചിത്രങ്ങള്‍ വൈറല്‍

Synopsis

എയര്‍ ഫ്രയര്‍ എന്ന ഉപകരണത്തോടൊപ്പം 'റൊമാന്റിക്' ആയി പോസ് ചെയ്യുന്ന വീട്ടമ്മയാണ് ചിത്രങ്ങളിലുള്ളത്. ഒക്ലഹോമ സ്വദേശിയായ അഡ്രിയാന്‍ ബേര്‍ഡ്‌സോംഗ് ആണ് ചിത്രങ്ങളില്‍ കാണുന്ന വീട്ടമ്മ. എന്നാല്‍ ഫോട്ടോഷൂട്ടിലെ 'റിയല്‍' താരം എയര്‍ ഫ്രയര്‍ തന്നെ

ഫോട്ടോഷൂട്ടുകള്‍ ഏറെ തരംഗമാകുന്ന കാലമാണിത്. വിവാഹം, പിറന്നാള്‍, വിവാഹവാര്‍ഷികം, ഗര്‍ഭകാലം അങ്ങനെ സന്തോഷമുള്ള അവസരങ്ങളെല്ലാം ചിത്രങ്ങളാക്കി സൂക്ഷിക്കാനും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനും താല്‍പര്യപ്പെടാത്തവര്‍ ഇന്ന് ചുരുക്കമാണ്. 

ഇതിനിടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും നാം കാണാറുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകാറുമുണ്ട്. സമാനമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധേയമായൊരു ഫോട്ടോഷൂട്ടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

എയര്‍ ഫ്രയര്‍ എന്ന ഉപകരണത്തോടൊപ്പം 'റൊമാന്റിക്' ആയി പോസ് ചെയ്യുന്ന വീട്ടമ്മയാണ് ചിത്രങ്ങളിലുള്ളത്. ഒക്ലഹോമ സ്വദേശിയായ അഡ്രിയാന്‍ ബേര്‍ഡ്‌സോംഗ് ആണ് ചിത്രങ്ങളില്‍ കാണുന്ന വീട്ടമ്മ. എന്നാല്‍ ഫോട്ടോഷൂട്ടിലെ 'റിയല്‍' താരം എയര്‍ ഫ്രയര്‍ തന്നെ. 

വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ ഒരു കഥയുണ്ട്. അഡ്രിയന് തന്റ അമ്മയാണേ്രത എയര്‍ ഫ്രയര്‍ സമ്മാനിച്ചത്. ഭക്ഷണം എണ്ണ കൂടാതെ പാകപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എയര്‍ ഫ്രയര്‍. എണ്ണ ഒഴിവാകുന്നതിനാല്‍ തന്നെ ആരോഗ്യകരമായ, 'കൊളസ്‌ട്രോള്‍ ഫ്രീ' ഭക്ഷണമാണ് എയര്‍ ഫ്രയറിന്റെ പ്രത്യേകത. 

എയര്‍ ഫ്രയര്‍ ലഭിച്ചത് മുതല്‍ അഡ്രിയന്‍ മിക്ക വിഭവങ്ങളും തയ്യാറാക്കുന്നത് അതിലാണത്രേ. അങ്ങനെ താന്‍ എയര്‍ ഫ്രയറുമായി പ്രണയത്തിലായെന്നാണ് അഡ്രിയന്‍ പറയുന്നത്. തുടര്‍ന്നാണ് രസകരമായ ഫോട്ടോഷൂട്ടിന് പദ്ധതിയിടുന്നത്. ഫോട്ടോകള്‍ പകര്‍ത്തിയത് മറ്റാരുമല്ല, അഡ്രിയന്റെ ഭര്‍ത്താവ് തന്നെയാണ്. 

നിരവധി പേരാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടിന് പ്രതികരണമറിയിക്കുന്നത്. പാചകത്തില്‍ തല്‍പരരായ വ്യക്തികള്‍ക്ക് അഡ്രിയന്റെ 'വിചിത്രമായ' പ്രണയം മനസിലാകുമെന്നും പലരും ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിരിക്കുന്നു. 

 

 

Also Read:- വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ