സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചുവെന്ന് ഇൻഫ്ളുവൻസര്‍; ഞെട്ടലോടെ ഇവരുടെ ഫോളോവേഴ്സ്...

Published : May 11, 2023, 11:03 AM IST
സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചുവെന്ന് ഇൻഫ്ളുവൻസര്‍; ഞെട്ടലോടെ ഇവരുടെ ഫോളോവേഴ്സ്...

Synopsis

ഒരു സ്പാനിഷ് ഇൻഫ്ളുവൻസര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. താൻ തന്‍റെ സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചിട്ടുണ്ടെന്നാണ് മുപ്പതുകാരിയായ പൗള ഗോനു അവകാശപ്പെടുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും യൂട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെയുമെല്ലാം ശ്രദ്ധ നേടി താരങ്ങളായി മാറുന്നര്‍ ഇന്ന് ഏറെയാണ്. കണ്ടന്‍റ് ക്രിയേറ്റേഴ്സ്, വ്ളോഗേഴ്സ്, ഇൻഫ്ളുവൻസേഴ്സ് എന്നെല്ലാം നാമിവരെ വിശേഷിപ്പിക്കുന്നു. 

പലപ്പോഴും ഇത്തരത്തില്‍ വീഡിയോ ചെയ്തു കണ്ടന്‍റ് ചെയ്തും ശ്രദ്ധേയരായി മാറുന്ന സോഷ്യല്‍  മീഡിയ താരങ്ങള്‍- അല്ലെങ്കില്‍ ഇൻഫ്ളുവൻസര്‍മാര്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായും ചില പൊടിക്കൈകള്‍ തങ്ങള്‍ തയ്യാറാക്കുന്ന കണ്ടന്‍റുകളില്‍ ചേര്‍ക്കാറുണ്ട്.

ഒരുപക്ഷേ നമുക്ക് വിചിത്രമെന്ന് പോലും തോന്നുന്ന നമ്മെ ഭയപ്പെടുത്തുകയോ ഞെട്ടിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ വരെ ഇതിനായി ഇവര്‍ ചെയ്യുകയോ പരസ്യപ്പെടുത്തുകയോ ഉണ്ടാകാം.

അത്തരത്തില്‍ ഒരു സ്പാനിഷ് ഇൻഫ്ളുവൻസര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. താൻ തന്‍റെ സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചിട്ടുണ്ടെന്നാണ് മുപ്പതുകാരിയായ പൗള ഗോനു അവകാശപ്പെടുന്നത്. ഇൻസ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സുള്ള പൗളയുടെ ആരാധകര്‍ ആകെ അമ്പരന്നിരിക്കുകയാണ് ഈ വെളിപ്പെടുത്തലിന് പിന്നാലെ. 

നേരത്തെ മുട്ടിന് ഒരു പരുക്കേറ്റപ്പോള്‍ മുട്ടിന്‍റെ ചെറിയൊരു ഭാഗം സര്‍ജറിയിലൂടെ നീക്കം ചെയ്തിരുന്നുവത്രേ. ഈ ഭാഗം ഡോക്ടര്‍ ഇവര്‍ക്ക് നല്‍കി. ഇത് സൂക്ഷിച്ച് വച്ച്, താൻ പങ്കാളിക്കൊപ്പം ഒരു വിഭവവമുണ്ടാക്കുമ്പോള്‍ കൂടിക്കലര്‍ത്തി പാകം ചെയ്തുവെന്നാണ് പൗള അവകാശപ്പെട്ടിരിക്കുന്നത്. ഈ വിഭവം താനും പങ്കാളിയും കഴിച്ചുവെന്നും ഇവര്‍ പറയുന്നു. 

എന്നാല്‍ പൗളയുടെ വെളിപ്പെടുത്തല്‍ വിശ്വസനീയമല്ലെന്നാണ് ഒരു വിഭാഗം പേര്‍ വാദിക്കുന്നത്. അതേസമയം ഇത് വിശ്വാസത്തിലെടുത്ത വേറൊരു വിഭാഗം ആളുകള്‍ ഇവരെ ഇതിന്‍റെ പേരില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ എത്രയോ മൃഗങ്ങളുടെ വിവിധ ശരീരഭാഗങ്ങള്‍ കഴിക്കുന്ന നമുക്ക്, നമ്മുടെ സ്വന്തം ശരീരഭാഗം കഴിച്ചാല്‍ എന്താണ് പ്രശ്നമെന്നാണ് പൗള ഇതിന് നല്‍കുന്ന മറുപടി. 

Also Read:- കാട്ടില്‍ തനിയെ പെട്ടുപോയി എട്ടുവയസുകാരൻ; രണ്ട് ദിവസം ജീവിച്ചത് ഇങ്ങനെ...

 

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്