ഉയരമുള്ള പൂളില്‍ തൂങ്ങിനിന്ന് ചുംബിക്കുന്ന ഫോട്ടോ; ആരാധകർക്ക് മറുപടിയുമായി ദമ്പതികള്‍

Published : Apr 13, 2019, 03:22 PM ISTUpdated : Apr 13, 2019, 03:59 PM IST
ഉയരമുള്ള പൂളില്‍ തൂങ്ങിനിന്ന് ചുംബിക്കുന്ന ഫോട്ടോ; ആരാധകർക്ക് മറുപടിയുമായി ദമ്പതികള്‍

Synopsis

ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ചിത്രമായിരുന്നു വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. വെെകാതെ തന്നെ ആരാധകർക്ക് മറുപടിയുമായി ദമ്പതികൾ അടുത്തൊരു ചിത്രം കൂടി പോസ്റ്റ് ചെയ്തു. പൂളിന് താഴേ മറ്റൊരു പൂളുണ്ടെന്നും സുരക്ഷാ മുൻകരുതലുകളെല്ലാം എടുത്ത ശേഷമാണ് ഫോട്ടോ എടുത്തതെന്നുമാണ് കോഡിയും കെല്ലിയും പറയുന്നത്. 

ഇന്‍സ്റ്റാഗ്രാമിലെ ഹോട്ട് കപ്പിള്‍സായ കെല്ലി കാസ്റ്റില്‍സും കോഡി വർക്ക്മാന്റെയും ചുംബിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ചിത്രമായിരുന്നു വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

ഇൻസ്റ്റാഗ്രാമിൽ നിരവധി ലൈക്കുകളാണ് ഈ ചിത്രത്തിന് കിട്ടിയത്. കെല്ലി അപകടകരമായ രീതിയിലാണ് പോസ് ചെയ്തിരിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. വിഡ്ഢിത്തമെന്നല്ലാതെ ഇതിന് വെറെയൊന്നും പറയാൻ പറ്റില്ലെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടതും. വെെകാതെ തന്നെ ആരാധകർക്ക് മറുപടിയുമായി ദമ്പതികൾ അടുത്തൊരു ചിത്രം കൂടി പോസ്റ്റ് ചെയ്തു.

പൂളിന് താഴേ മറ്റൊരു പൂളുണ്ടെന്നും സുരക്ഷാ മുൻകരുതലുകളെല്ലാം എടുത്ത ശേഷമാണ് ഫോട്ടോ എടുത്തതെന്നുമാണ് കോഡിയും കെല്ലിയും പറയുന്നത്.  ഇത്തരത്തിലുള്ള ഒരു ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് കുറെ നാളായി ആലോചനയിലായിരുന്നുവെന്നും അവർ പറയുന്നു.  ഇന്‍സ്റ്റാഗ്രാമിലെ ഹോട്ട് കപ്പിള്‍സായ കെല്ലി കാസ്റ്റില്‍സും കോഡി വർക്ക്മാന്റെയും യാത്ര ചിത്രങ്ങൾക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്.
 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?