വിവാഹത്തിന് മുമ്പ് പങ്കാളിയുമായി ഡേറ്റിംഗ് ആകാമോ?

Published : Apr 12, 2019, 05:18 PM IST
വിവാഹത്തിന് മുമ്പ് പങ്കാളിയുമായി ഡേറ്റിംഗ് ആകാമോ?

Synopsis

അതുവരെയുണ്ടായിരുന്ന ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ട് തുടങ്ങുകയാണ്. അത് എല്ലാ അര്‍ത്ഥത്തിലും വിജയിക്കുമോ? അതോ പരാജയമാകുമോ? എന്നുതുടങ്ങുന്ന ആശങ്കകളെല്ലാം പതിവാണ്

വിവാഹത്തിന് മുമ്പ് മിക്കവാറും എല്ലാവര്‍ക്കും നിരവധി ആശങ്കകളുണ്ടാകും. അതുവരെയുണ്ടായിരുന്ന ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ട് തുടങ്ങുകയാണ്. അത് എല്ലാ അര്‍ത്ഥത്തിലും വിജയിക്കുമോ? അതോ പരാജയമാകുമോ? എന്നുതുടങ്ങുന്ന ആശങ്കകളെല്ലാം പതിവാണ്. 

പ്രണയവിവാഹത്തിലാണെങ്കില്‍ ഇത്തരം ആശങ്കകള്‍ക്ക് വലിയ സ്ഥാനമില്ല. കാരണം നേരത്തേ തന്നെ പരസ്പരം അറിയാവുന്നവരാണ്. ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളുമെല്ലാം നേരില്‍ അനുഭവിച്ചറിഞ്ഞവര്‍. എന്നാല്‍ അറേഞ്ച്ഡ് വിവാഹത്തില്‍ ഇത്തരത്തിലുള്ള നൂറ് സംശയങ്ങളും ആശങ്കകളും വധുവിനും വരനുമുണ്ടായിരിക്കും. 

ഇതൊഴിവാക്കാനാണ് പലരും വിവാഹം നിശ്ചയിച്ചതിന് ശേഷം ഡേറ്റിംഗിന് മുതിരുന്നത്. ഇത് എത്രമാത്രം ഫലപ്രദമാണ്? ഈ വിഷയത്തില്‍ എമരി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ വളരെ ശ്രദ്ധേയമാണ്. 

വിവാഹത്തിന് മുമ്പുള്ള ഡേറ്റിംഗ് നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ വിവാഹത്തിന് മുമ്പ് ഡേറ്റിംഗ് നടത്തുന്നവരില്‍ വിവാഹമോചനത്തിനുള്ള സാധ്യത 20 ശതമാനത്തോളം കുറയുമത്രേ. ഇതുതന്നെ മൂന്ന് വര്‍ഷത്തെയോ അതിലധികമോ ഡേറ്റ് ചെയ്ത ജോഡികളാണെങ്കില്‍ വിവാഹമോചന സാധ്യത 50 ശതമാനമായി കുറയുമെന്നും ഇവര്‍ കണ്ടെത്തി. 

പെട്ടെന്ന് നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹത്തില്‍, പരസ്പരധാരണ കുറയുമെന്നും അതിനാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യതകള്‍ കൂടുതല്‍ ഇവരിലാണെന്നും പഠനം വിലയിരുത്തി. അതേസമയം എല്ലാ ദമ്പതികളുടെയും ജോഡികളുടെയും കാര്യത്തില്‍ ഇത് ഒരുപോലെയാകണമെന്നില്ലെന്നും, സാധാരണഗതിയില്‍ ഒരു ബന്ധത്തെ സ്വാധീനിക്കുന്ന സാമൂഹികവും വൈകാരികവുമൊക്കെയായ ഘടകങ്ങള്‍ എല്ലായിടങ്ങളിലും ഒരുപോലെയായിരിക്കില്ലെന്നും ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്. 

എങ്കിലും ആരോഗ്യകരമായ ബന്ധത്തിന് വിവാഹത്തിന് മുമ്പ് തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നത് തന്നെയാണ് നല്ലതെന്നാണ് ഇവരുടെ പഠനത്തിന്റെ നിഗമനം. 

PREV
click me!

Recommended Stories

തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്
ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ