ഇത് സിനിമയിലല്ല, ഒറിജിനലാണ്; 3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കെെ വീശുന്ന യുവതി, വെെറലായി വീഡിയോ

Web Desk   | Asianet News
Published : Feb 23, 2020, 07:26 PM ISTUpdated : Feb 23, 2020, 07:29 PM IST
ഇത് സിനിമയിലല്ല, ഒറിജിനലാണ്; 3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കെെ വീശുന്ന യുവതി, വെെറലായി വീഡിയോ

Synopsis

മൂന്നോട്ടേക്ക് നീങ്ങിയ യുവതി കൂളായി കൈ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കെെ വിശുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായികൊണ്ടിരിക്കുന്നത്. ബ്രസീലിലെ പെഡ്ര ഡ ഗാവിയയിലാണ് സംഭവം. വീഡിയോയിലുള്ള പിങ്ക് വസ്ത്രം ധരിച്ച യുവതി പാറക്കെട്ടിന്റെ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് കാണാം. ഇപ്പോൾ താഴേ വീഴും എന്ന മട്ടിലാണ് ആ യുവതി പാറക്കെട്ടിന്റെ മുകളിലിരിക്കുന്നത്. 

മൂന്നോട്ടേക്ക് നീങ്ങിയ യുവതി കൂളായി കൈ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് വളരെ പ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം നിരവധി പേരാണ് ഈ യുവതിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് ശേഷം ഇതേസ്ഥലം സന്ദർശിച്ച നിരവധിയാളുകൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.‌‌‌‌

ലോകത്തിലെ ഏറ്റവും വലിയ പാറക്കെട്ടാണ് പെഡ്ര ഡ ഗാവിയ എന്നാണ് ടൂറിസ്റ്റ് വെബ്സൈറ്റായ വിസിറ്റ് ബ്രസീൽ വ്യക്തമാക്കുന്നത്. മൂന്ന് മണിക്കൂർ കഠിനമായ ട്രെക്കിംഗിന് ശേഷമേ മാത്രമേ സന്ദർശകർക്ക് ഈ പാറക്കെട്ടിന് മുകളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂവെന്നാണ് സെെറ്റ് വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ സാഹസികര്‍ തിരഞ്ഞെടുക്കുന്ന പ്രസിദ്ധമായ ഇടമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ