ക്യാപ്സ്യൂള്‍ രൂപത്തില്‍ വിസ്കി; ഇങ്ങനെയും പരീക്ഷിക്കാം...

Published : Oct 08, 2019, 06:04 PM ISTUpdated : Oct 08, 2019, 06:11 PM IST
ക്യാപ്സ്യൂള്‍ രൂപത്തില്‍ വിസ്കി; ഇങ്ങനെയും പരീക്ഷിക്കാം...

Synopsis

ക്യാപ്സ്യൂള്‍ രൂപത്തില്‍ വിസ്കി കോക്ക് ടെയ്ല്‍ ഇനി വിപണിയില്‍ ലഭിക്കും. ഗ്ലെന്‍ലിവെറ്റ് വിസ്കി നിര്‍മ്മാണ കമ്പനിയാണ് വിസ്കി വിപണിയിലെത്തിക്കുന്നത്.  

സാധാരണഗതിയില്‍  മദ്യപാനികള്‍ മദ്യപിക്കുന്നതിന് തൊട്ടു മുന്‍പ്  ആദ്യം കൈയില്‍ എടുക്കുന്നത് ഒരു ഗ്ലാസ് ആയിരിക്കും.  എന്നാല്‍ ഇനി മുതല്‍ ഈ വിസ്കി കോക്ക് ടെയ്ല്‍ കുടിക്കാന്‍ ഗ്ലാസും വേണ്ട, ഐസും വേണ്ട . ക്യാപ്സ്യൂള്‍ രൂപത്തില്‍ വിസ്കി കോക്ക് ടെയ്ല്‍ ഇനി വിപണിയില്‍ ലഭിക്കും.  ഗ്ലെന്‍ലിവെറ്റ് വിസ്കി നിര്‍മ്മാണ കമ്പനിയാണ് വിസ്കി വിപണിയിലെത്തിക്കുന്നത്.  

കണ്ടാല്‍ ഗുളിക പോലെ തോന്നുന്ന വിസ്കിയുടെ രൂപവും കമ്പനി വീഡിയോയിലൂടെ പുറത്തുവിട്ടു. ഒരു ക്യാപ്സ്യൂളില്‍ 23ml ഗ്ലെന്‍ലിവെറ്റ് വിസ്കിയുണ്ടാകും. മൂന്ന് നിറങ്ങളിലാണ് ഇവ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുക. വായിലിട്ട് കടിക്കാന്‍ പറ്റുന്നതാണ് ഇവയെന്നാണ് കമ്പനി അവകാശപ്പെടുന്നുണ്ട്.

ഗ്ലെന്‍ലിവെറ്റ് വിസ്കി തന്നെ അവരുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ 87 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ ഇവ ലണ്ടനില്‍ മാത്രമാണ് ലഭിക്കുക. 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?