പ്രായം വെറും പത്ത് വയസ്, 1.5 മില്യൺ ഫോളോവേഴ്സ്; ഫാഷൻ ലോകത്തെ താരമാണ് ടെയ്‍‍ലൻ

Published : Oct 05, 2023, 02:26 PM ISTUpdated : Oct 05, 2023, 02:32 PM IST
പ്രായം വെറും പത്ത് വയസ്, 1.5 മില്യൺ ഫോളോവേഴ്സ്; ഫാഷൻ ലോകത്തെ താരമാണ് ടെയ്‍‍ലൻ

Synopsis

സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ഇപ്പോള്‍ ടെയ്‍ലനുള്ളത്. ഇതിനോടകം 15 ഫാഷൻ ഷോകളിൽ ടെയ്‍‍ലൻ പങ്കെടുത്തു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്ന ടെയ്‍ലന് യാത്രകള്‍ ചെയ്യാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ്. 

ഫാഷൻ വീക്കുകളിലെ താരമായി മാറിയ ഒരു പത്തു വയസുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നുള്ള ടെയ്‍ലൻ ബിഗ്സ് എന്ന പത്ത് വയസുകാരി തന്‍റെ ഫാഷൻ സ്റ്റേറ്റ്മെന്‍റ് കൊണ്ടും സ്റ്റൈല്‍ കൊണ്ടും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.  പാരിസ് ഫാഷൻ വീക്കിലെ ബാൽമെയ്‌ൻ ഷോയിലെ ടെയ്‍ലറുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വെള്ള ജാക്കറ്റും കറുത്ത പാന്‍റും സ്റ്റൈൽ ചെയ്താണ് കൊച്ചുമിടുക്കി എത്തിയത്. കറുത്ത ബൂട്ടുകളും ബാഗും വിന്റേജ് ഫ്രെയിംസ് ഷേഡുകളും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ്  ടെയ്‍‍ലൻ ഷോയില്‍ എത്തിയത്. പച്ച നിറത്തിലുള്ള അവളുടെ മുടിക്കു വരെയുണ്ട് ആരാധകർ. 18 മാസം പ്രായമായപ്പോഴാണ് ആദ്യമായി ടെയ്‍ലൻ മോഡലിങ്ങിലെത്തുന്നത്. അമ്മ തന്നെയാണ് ടെയ്‍ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ പരസ്യ കമ്പനികൾ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ഫാഷൻ ലോകത്തേക്ക് ടെയ്‍ലന്‍ എത്തിയത്. വൻകിട ഫാഷൻ ബ്രാൻഡുകളെടയടക്കം മുഖമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. 

 

സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ഇപ്പോള്‍ ടെയ്‍ലനുള്ളത്. ഇതിനോടകം 15 ഫാഷൻ ഷോകളിൽ ടെയ്‍‍ലൻ പങ്കെടുത്തു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്ന ടെയ്‍ലന് യാത്രകള്‍ ചെയ്യാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ്. ചെറുപ്രായത്തില്‍ തന്നെയുള്ള തിരക്കേറിയ ജീവിതത്തില്‍ ടെയ്‍ലനിനൊപ്പം എപ്പോഴും ഉള്ളത് അച്ഛന്‍ ജോഷ് ബിഗ്സ് ആണ്. കൺസ്ട്രക്ഷൻ കോൺട്രാക്റ്റർ ജോലി ഉപേക്ഷിച്ചാണ് ജോഷ് മുഴുവൻസമയം മകൾക്കൊപ്പം നിൽക്കുന്നത്. 

 

Also read: കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ എട്ട് വഴികള്‍...

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ