മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കാം...

Published : Oct 04, 2023, 10:52 PM IST
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കാം...

Synopsis

വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും ആണോ നിങ്ങളുടെ പ്രശ്നം? എങ്കില്‍, അടുക്കളയിലുള്ള തക്കാളി നിങ്ങളെ സഹായിക്കും. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. 

മുഖക്കുരുവിന്‍റെ കറുത്ത പാടുകളെ അകറ്റാന്‍ ഒരു ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും. 

അതുപോലെ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരിലേയക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാനും സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പതിവായി വെള്ളരിക്ക കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ