
സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ എപ്പോഴും ചുരുങ്ങിയ സമത്തിനുള്ളില്‍ തന്നെ തരംഗങ്ങളായി മാറാറുണ്ട്. അത്തരത്തിലൊരു പുതിയ ചലഞ്ച് ചര്‍ച്ചകളില്‍ നിറയുകയാണിപ്പോള്‍. 'ഇന്‍വിസിബിള്‍ ചലഞ്ച'് എന്ന പേരിലുള്ള ചലഞ്ച്, വളര്‍ത്തുപട്ടികളെ വച്ചാണ് ചെയ്യുന്നത്.
വീട്ടിനകത്തോ മറ്റോ, പട്ടികള്‍ വരുന്ന വഴിയേ സുതാര്യമായ നേരിയ പ്ലാസ്റ്റിക് കവര്‍ വലിച്ചുകെട്ടും. തുടര്‍ന്ന് ഉടമസ്ഥന്‍ അതിലേ ഓടണം. അയാളെ പിന്തുടര്‍ന്ന് വരുന്ന പട്ടി പക്ഷേ, പ്ലാസ്റ്റിക് കവര്‍ കണ്ട് അമ്പരന്നേക്കാം. ചില പട്ടികള്‍ ചലഞ്ച് വെല്ലുവിളിച്ച്, പ്ലാസ്റ്റിക് കവര്‍ ഭേദിച്ച് മുന്നോട്ട് പായും.
ഇങ്ങനെ നൂറ് കണക്കിന് വീഡിയോകളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വരുന്നത്. തമാശയെന്നതില്‍ക്കവിഞ്ഞ് പട്ടികളെ ഒരുതരത്തിലും ഉപദ്രവിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്ന കളിയല്ല, ഇതെന്നാണ് 'ഇന്‍വിസിബിള്‍ ചലഞ്ച്'കാരുടെ വാദം.
വീഡിയോകള്‍ കാണാം...