
ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ എന്ന നിലയിലാണ് ഇറ ഖാൻ ഏവര്‍ക്കും സുപരിചിതയായിട്ടുള്ളത്. എന്നാല്‍ ഇറ സിനിമയില്‍ തന്‍റേതായ ഇടം ഒരുക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. 2019ല തന്നെ തന്‍റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് ഇറ കടന്നിരുന്നു. ഇതിന് പുറമെ സാമൂഹികമായ കാര്യങ്ങളിലും ഏറെ താല്‍പര്യം കാണിക്കുകയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇടപെടുന്നതിനുമെല്ലാം സമയം കണ്ടെത്തുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇറ.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളിലാണ് കാര്യമായും ഇറ തന്‍റെ പങ്ക് വഹിച്ചിട്ടുള്ളത്. വിഷാദം, ആതമഹത്യാപ്രവണത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിട്ടനുഭവിച്ചതോടെയാണ് ഈ വിഷയങ്ങളിലെല്ലാം കാര്യമായി ഇടപെടണമെന്ന തീരുമാനത്തിലേക്ക് ഇറ എത്തുന്നത്.
സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ നൂപുര്‍ ശിഖരേയുമായുള്ള ഇറയുടെ വിവാഹനിശ്ചയം നവംബറില്‍ കഴിഞ്ഞിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയബന്ധത്തിന്‍റെ 'കെമിസ്ട്രി'യും ബന്ധത്തിലെ രഹസ്യങ്ങളുമെല്ലാം വെളിപ്പെടുത്തുന്ന സകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇറ.
ഇവര്‍ക്കായി ചില ചോദ്യങ്ങള്‍ പശ്ചാത്തലത്തില്‍ ഓഡിയോ ആയി വരികയാണ്. ഇതിന് ആംഗ്യത്തിലൂടെ മറുപടി പറയുകയാണ് ഇരുവരും. ആരാണ് ആദ്യം പ്രപ്പോസ് ചെയ്തത്, ആരാണ് ആദ്യം ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞത് എന്നത് തൊട്ട് രാവിലെ എഴുന്നേല്‍ക്കാൻ മടി ആര്‍ക്ക്, ആരാണ് പുറത്തുപോകുമ്പോള്‍ ഒരുങ്ങാൻ ഏറെ സമയമെടുക്കുന്നത് എന്നുവരെ പല ചോദ്യങ്ങളും ഇതില്‍ വരുന്നുണ്ട്.
കണ്ണടച്ചുകൊണ്ട് ആംഗ്യത്തിലൂടെ ഇതിന് ഉത്തരം നല്‍കുകയാണ് ഇറയും നൂപുറും. മിക്ക ചോദ്യങ്ങള്‍ക്കും ഇവര്‍ ഒരുപോലെ ഉത്തരം നല്‍കുന്നുണ്ടെങ്കിലും ഇടയ്ക്കെങ്കിലും പരസ്പരം മാറിപ്പോയാണ് ഉത്തരം പറയുന്നത്. ചില ചോദ്യങ്ങള്‍ 'കണ്‍ഫ്യൂസിംഗ്' ആണെന്ന ഭാവവും ഇരുവരും പ്രകടിപ്പിക്കുന്നു.
പലതരത്തിലുള്ള മാനസികപ്രയാസങ്ങളും നേരിടുന്ന വ്യക്തിയെന്ന നിലയില്‍ ഓരോ ദിവസത്തെയും ജീവിതം എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്നത് ഇറ നേരത്തെ തന്നെ പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ ഘട്ടങ്ങളിലെല്ലാം നൂപുര്‍ പിന്തുണയായി നിന്നിട്ടുള്ളതിനെ കുറിച്ചും ഇറ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയബന്ധത്തിന്‍റെ സ്വഭാവത്തെ കുറിച്ചും രഹസ്യങ്ങളെ കുറിച്ചുമെല്ലാം അറിയാൻ ആരാധകര്‍ക്കും വലിയ കൗതുകമാണുള്ളത്.
നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്‍റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങളും ആശംസകളുമെല്ലാം അറിയിച്ചിരിക്കുന്നത്.
രസകരമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- മനസിനെ അലട്ടുന്ന അസുഖത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍