ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണം, ഡയമണ്ട് റൂം, അതിശയിപ്പിക്കുന്ന പൂന്തോട്ടം ; ഇഷ അംബാനിയുടെ വീട്ടുവിശേഷങ്ങൾ...

By Web TeamFirst Published Jul 1, 2019, 2:46 PM IST
Highlights

ത്രീഡി നിർമാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയമണ്ട് റൂം എന്ന പേരിൽ ഒരു മുറിയുമുണ്ട്. ഷാൻലിയർ വിളക്കുകൾ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം കഴിഞ്ഞപ്പോൾ  ഗുലീത എന്ന വീടായിരുന്നു പിന്നീട് വാർത്തകളിൽ ഇടം പിടിച്ചിരുന്നത്.ഗുലീതയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പുറത്തുവരികയാണ്.

പിരാമൽ കുടുംബം 450 കോടി മുടക്കി സ്വന്തമാക്കിയ വീടാണിത്. മുംബൈയിലെ വർളിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ വീടിന് ഇന്ന് ഏകദേശം ആയിരം കോടിയോളമാണ് വില കണക്കാക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ആയിരത്തോളം ജോലിക്കാർ 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വീടിനെ മോടിപിടിപ്പിച്ചത്.

ത്രീഡി നിർമാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയമണ്ട് തീമിലാണ് മാൻഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയമണ്ട് റൂം എന്ന പേരിൽ ഒരുമുറിയും വീട്ടിലുണ്ട്. ഷാൻലിയർ വിളക്കുകൾ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഏറ്റവും താഴത്തെ നിലയിൽ മനോ​ഹരമായ പൂന്തോട്ടവും മൾട്ടി പർപസ് റൂമുമുണ്ട്. ഒന്നാം നിലയിൽ രണ്ട് ഓപ്പൺ ബാൽക്കണികളാണുള്ളതെന്നതാണ്  പ്രധാന ആകർഷണം. ഇരുപതോളെ കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിലാണ് ഡെെനിങ് ഹാളും മാസ്റ്റർ ബെഡ്റൂമുള്ളത്.

click me!