
മിസ്സിസ് യൂണിവേഴ്‌സ് 2019 ല്‍ മിഡില്‍ ഈസ്റ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലയാളിയായ ഇഷ ഫര്‍ഹ ഖുറൈഷി മിസ്സിസ് സോളിഡാരിറ്റി കിരീടം നേടി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി 93 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ചൈനയിലെ ഗാംഗ്ഷൗവിലുള്ള ഏഷ്യന്‍ ഗെയിംസ് വേദിയായ നാന്‍ഷയായിലാണ് മത്സരം നടന്നത്. മുന്‍പ് അറ്റ്‌ലാന്റിസില്‍ പാം ജുമൈറയില്‍ മിസ്സിസ് ഇന്റര്‍നാഷണലായി ഇഷ കിരീടമണിഞ്ഞിരുന്നു. ഐ.ടി. പ്രൊഫഷണലായ ഇഷ ദുബായിയില്‍ ടെക്‌നോളജി മാനേജരാണ്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ്. ഭര്‍ത്താവ് ഷാഫി ഖുറൈഷിയും നാലു വയസ്സുകാരനായ മകന്‍ എബ്രഹാം ഖുറൈഷിയുമായി ദുബായിയിലാണ് ഇഷ താമസിക്കുന്നത്.
സൗന്ദര്യമത്സരങ്ങളിൽ മാത്രമല്ല സമൂഹനന്മയ്ക്കായി സന്നദ്ധസേവനരംഗത്തും ഇഷ സജീവമാണ്. പൊതുമാപ്പ് സമയത്ത് പ്രവാസികൾക്കായുള്ള പ്രവർത്തനങ്ങളുമായി ഇഷ രംഗത്തുണ്ടായിരുന്നു.