ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Jun 02, 2024, 11:19 AM ISTUpdated : Jun 02, 2024, 11:23 AM IST
ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

ക്രിക്കറ്റ് ബോള്‍ ഡിസൈന്‍ ചെയത് സാരി, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ്, ജേഴ്സി തുടങ്ങിവയൊക്കെ ധരിച്ചാണ് ജാന്‍വി പ്രമോഷന് എത്തിയിരുന്നത്.

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തില്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ  വീണ്ടും ഓട്ട്ഫിറ്റില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി എത്തിയിരിക്കുകയാണ് ജാന്‍വി.  ക്രിക്കറ്റിനെ പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന താരത്തിന്‍റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി മേയ് 31ന് റിലീസ് ചെയ്തിരുന്നു. ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ശരൺ ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്  ജാന്‍വി കപൂര്‍ ധരിച്ച ഔട്ട്ഫിറ്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് ബോള്‍ ഡിസൈന്‍ ചെയത് സാരി, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ്, ജേഴ്സി തുടങ്ങിവയൊക്കെ ധരിച്ചാണ് ജാന്‍വി പ്രമോഷന് എത്തിയിരുന്നത്. ഇപ്പോഴിതാ ഡെനീം മെറ്റീരിയലില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നല്‍കിയിരിക്കുന്ന ജംസ്യൂട്ടില്‍ ആണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

 

ക്രിക്കറ്റ് ബോളും ബാറ്റും കളിക്കാരുമൊക്കെ ജാന്‍വിയുടെ ഓട്ട്ഫിറ്റില്‍ കാണാം. സില്‍വര്‍ എംബ്രോയിഡറിയില്‍ ആണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് കപ്പിന്റെ ഡിസൈനും ഔട്ട്ഫിറ്റില്‍ കാണാം. ജെയ്ഡ് ബൈ എകെയുടേതാണ് ഈ ഔട്ട്ഫിറ്റ്. മോണിക്ക ഷാ ആണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. അമി പട്ടേലാണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്.  

 

Also read: പിങ്ക് മിനി ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി അഞ്ജു കുര്യന്‍; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ