മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

By Web TeamFirst Published Feb 28, 2024, 12:02 PM IST
Highlights

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ജാന്‍വിയുടെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.

ബിടൗണിലെ നിരവധി ആരാധകരുള്ള യുവ നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും എപ്പോഴും നമ്പര്‍ വണ്ണാണ് താരം. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ജാന്‍വിയുടെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.

ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് ജാന്‍വി. മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മുമ്പ് താരം പങ്കുവച്ചിരുന്നു. തേനും ബനാനയും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പാക്കാണ് താരം പങ്കുവച്ചത്. ഇതിനായി ആദ്യം കുറച്ച് തൈര് എടുക്കുക. ഇതിലേയ്ക്ക് തേന്‍, ബനാന ഉടച്ചത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇതിന് ശേഷം ഓറഞ്ച് നീര് മുഖത്ത് പുരട്ടുകയായിരുന്നു ജാന്‍വി. ശേഷം മുഖം നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകിയതിന് ശേഷം മുഖത്ത് താരം ആല്‍മണ്ട് ഓയിലും പുരട്ടുന്നതും വീഡിയോയില്‍ കാണാം. 

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് പറ്റിയ പാക്കാണ് ഇത് എന്നാണ് സ്കിന്‍ ഡോക്ടറായ ആഞ്ചൽ പന്ത് ജാന്‍വിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്. അതേസമയം ചിലരുടെ ചര്‍മ്മത്തിന് ഓറഞ്ച് നീര് പിടിക്കില്ലെന്നും ഡോക്ടര്‍ പറയുന്നു. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. തേനും തൈരും മുഖത്തെ പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാക്കാനും ഗുണം ചെയ്യും. ഓറഞ്ച് കരുവാളിപ്പ് അകറ്റാനും നല്ലതാണ്. ബദാം ഓയിലും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഗുണം ചെയ്യും. 

 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...

youtubevideo


 

click me!