പച്ച സാരിയിൽ അതീവ സുന്ദരിയായി ജാന്‍വി കപൂര്‍ ; ചിത്രങ്ങൾ വെെറൽ

Published : Oct 28, 2022, 11:16 AM ISTUpdated : Oct 28, 2022, 11:23 AM IST
പച്ച സാരിയിൽ അതീവ സുന്ദരിയായി ജാന്‍വി കപൂര്‍ ; ചിത്രങ്ങൾ വെെറൽ

Synopsis

ജാൻവിയുടെ പച്ച നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ജോടിയാക്കിയ ഗ്രീൻ പ്രിന്റഡ് സാരിയിൽ ജാൻവി കപൂർ ലളിതവും മനോഹരവുമാണെന്ന് ആരാധകർ പറയുന്നു. ജാൻ‌വി കപൂർ തന്റെ രൂപം കഴിയുന്നത്ര ലളിതമായി നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. 

ബോളിവുഡിലെ മുൻനിര താരപുത്രിമാരിൽ ഒരാളാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകളായ ജാൻവി സോഷ്യൽ മീഡിയയിൽ സജീവമാണ്. ജാൻവി തന്റെ അടുത്ത വലിയ ചിത്രമായ മിലി ഒരു സർവൈവൽ ത്രില്ലർ റിലീസിന് തയ്യാറെടുക്കുകയാണ്. സ്റ്റൈലിഷ് ഫിറ്റിലുള്ള തന്റെ ഫോട്ടോകൾ ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ജാൻവിയുടെ പച്ച നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ജോടിയാക്കിയ ഗ്രീൻ പ്രിന്റഡ് സാരിയിൽ ജാൻവി കപൂർ ലളിതവും മനോഹരവുമാണെന്ന് ആരാധകർ പറയുന്നു. ജാൻ‌വി കപൂർ തന്റെ രൂപം കഴിയുന്നത്ര ലളിതമായി നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. 

ഒരു ജോടി ഓക്‌സിഡൈസ്ഡ് സിൽവർ ജുംകകൾ മാത്രമാണ് ജാൻ‌വി ജ്വാലറിയായി ഉപയോ​ഗിച്ചിട്ടുള്ളത്. മേക്കപ്പിനായി ജാൻവി സോഫ്റ്റ് ഗ്ലാം ലുക്കാണ് ചെയയ്തിരിക്കുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ മിലിയുടെ ഒരു പ്രൊമോഷണൽ ഇവന്റിലാണ് ജാൻവി കപൂർ മനോഹരമായ സാരി ധരിച്ചിരിക്കുന്നത്. ചിത്രത്തിന് ആരാധകർ വിവിധ കമന്റുകളും ചെയ്തിട്ടുണ്ട്. പച്ചയിൽ ജാൻ‌വി അതിമനോഹരിയായിട്ടുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു. 

അടുത്തിടെ പിങ്ക് നിറത്തിലുള്ള എത്നിക്ക് ഔട്ട്ഫിറ്റിൽ തിളങ്ങിയ ഫോട്ടോകൾ ജാൻവി പങ്കുവച്ചിരുന്നു. 'പിങ്ക് സിറ്റിയിൽ പിങ്ക് നിറത്തിൽ' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മാലാഖയെപ്പോലെ ജാൻവി സുന്ദരിയായിരിക്കുന്നവെന്ന് ആരാധകർ ഇതിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു.

മലയാള ചിത്രം ഹെലെന്റെ റീമേക്കാണ് മിലി. മുംബൈയിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയ്‌ലർ ലോഞ്ച് നടന്നിരുന്നു. ചിത്രത്തിലെ നടൻമാരായ സണ്ണി കൗശാലിനും മനോജ് പാഹ്‌വായുമെല്ലാം ഇതിൽ പങ്കെടുത്തിരുന്നു. ഹെലെൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ് മിലിയും ഒരുക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം