Viral Video : സിംഹത്തെ തലോലിച്ച് യുവതി ; വീഡിയോ കാണാം

Published : Oct 28, 2022, 10:10 AM ISTUpdated : Oct 28, 2022, 10:45 AM IST
Viral Video : സിംഹത്തെ തലോലിച്ച് യുവതി ; വീഡിയോ കാണാം

Synopsis

എല്ലാവര്‍ക്കും പേടി തോന്നുമെങ്കിലും യുവതിയുടെ മുഖത്ത് യാതൊരുവിധ ഭയവും ഇല്ല എന്നതാണ് ഒരു പ്രത്യേകത. വീഡിയോയില്‍ സ്ത്രീ സിംഹത്തിന്റെ തല തലോടുന്നത് കാണാം. സിംഹത്തിന്റെ കഴുത്തില്‍ ചങ്ങലയ്ക്കിട്ട് ബന്ധിപ്പിച്ചിട്ടെങ്കിലും ഏത് സമയത്ത് ആക്രമിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

മൃഗങ്ങളുടെ വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചില വീഡിയോകൾ കണ്ടാൽ നമുക്ക് അമ്പരപ്പും അത്ഭതവും തോന്നും. ചിലത് ശ്വാസമടക്കി പിടിച്ചേ നമുക്ക് കാണാൻ സാധിക്കൂ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു വളർത്തു മൃഗത്തെ ലാളിക്കുന്നത് പോലെ കാട്ടിലെ രാജാവായ സിംഹത്തെ ഓമനിക്കുന്ന വീഡിയോയാണിത്. രണ്ട് സിംഹങ്ങളെ യുവതി ഓമനിക്കുന്നത് വീഡിയോയിൽ കാണാം. എല്ലാവർക്കും പേടി തോന്നുമെങ്കിലും യുവതിയുടെ മുഖത്ത് യാതൊരുവിധ ഭയവും ഇല്ല എന്നതാണ് ഒരു പ്രത്യേകത.

വീഡിയോയിൽ സ്ത്രീ സിംഹത്തിന്റെ തലോടുന്നത് കാണാകും. സിംഹത്തിന്റെ അരികിൽ മറ്റൊരു സിംഹം കിടക്കുന്നുമുണ്ട്. സിംഹത്തിന്റെ കഴുത്തിൽ ചങ്ങലയ്ക്കിട്ട് ബന്ധിപ്പിച്ചിട്ടെങ്കിലും ഏത് സമയത്ത് ആക്രമിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.

k4_khaleel എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീഡിയോ നാല് ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്ന് ചിലർ പറയുമ്പോള്, എ്ന്തിനാണ് ജീവൻ പണയം വച്ച് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നതെന്ന് മറ്റുള്ളവർ ചോദിക്കുന്നു.

അന്തരിച്ച സ്റ്റീവ് ഇർവിന്റെ ഷോയുടെ ഇന്ത്യൻ പതിപ്പ് പോലെയാണ് വീഡിയോ എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. വീഡിയോയിലെ സിംഹത്തിന് സ്ത്രീയെ ആക്രമിക്കാൻ ഉദ്ദേശമുള്ളതായി തോന്നുന്നില്ല. ഈ സിംഹങ്ങളെ മെരുക്കി മനുഷ്യനെ ആക്രമിക്കാതിരിക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. എന്തിനാണ് ഇത്രയും സാഹസികത കാണിക്കുന്നതെന്ന് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. യുവതിയുടെ മനോധൈര്യത്തെ അഭിനന്ദിച്ച് കൊണ്ടും നിരവധി പേർ ആശംസകൾ അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ