വിവാഹ വാര്‍ഷികത്തില്‍ ചുംബന ചിത്രങ്ങള്‍ പങ്കുവച്ച് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലിയും

Web Desk   | others
Published : Oct 01, 2021, 01:59 PM IST
വിവാഹ വാര്‍ഷികത്തില്‍ ചുംബന ചിത്രങ്ങള്‍ പങ്കുവച്ച് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലിയും

Synopsis

2014 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിഞ്ഞിരുന്നു. വീണ്ടും 2018ല്‍ ഒന്നിക്കുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ അധികം ആരെയും അറിയിക്കാതെയായിരുന്നു വിവാഹം

വിവാഹവാര്‍ഷികദിനത്തില്‍ പങ്കാളികള്‍ പരസ്പരം ആശംസകളറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോ കുറിപ്പുകളോ എല്ലാം പങ്കുവയ്ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. സെലിബ്രിറ്റികളാണെങ്കില്‍ ഇത്തരത്തില്‍ പരസ്പരം ആശംസകളറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളോ കുറിപ്പുകളോ എല്ലാം കാര്യമായ ശ്രദ്ധ നേടാറുണ്ട്. 

അത്തരത്തില്‍ പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യയും മോഡലുമായ ഹെയ്‌ലിയും പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. 

വിവാഹദിനത്തിലെടുത്ത ചുംബന ചിത്രങ്ങളാണ് ഇരുവരും പരസ്പരം ആശംസകളറിയിക്കാന്‍ ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബ്ലാക്ക് ആന്റ് വൈറ്റ്' മൂഡിലുള്ള ചിത്രങ്ങള്‍ ഏതോ പഴയ സിനിമാരംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് പോലെ മനോഹരമാണ്. വിവാഹ വാര്‍ഷികദിനത്തില്‍ ചുംബന ചിത്രങ്ങള്‍ തന്നെ പങ്കുവയ്ക്കുന്നത് ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ സൂചനയായിട്ടാണ് ആരാധകരെടുക്കുന്നത്. 

 

 

 

 

അത്തരത്തിലുള്ള കമന്റുകളും ഇരുവരുടെയും ചിത്രങ്ങള്‍ക്ക് താഴെ കാണാം. രണ്ടാം വിവാഹവാര്‍ഷികമാണ് ഇരുവരും ഇന്ന് കൊണ്ടാടുന്നത്. 2019 ഒക്ടോബര്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. 

2014 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിഞ്ഞിരുന്നു. വീണ്ടും 2018ല്‍ ഒന്നിക്കുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ അധികം ആരെയും അറിയിക്കാതെയായിരുന്നു വിവാഹം. വിവാഹത്തെ തുടര്‍ന്ന് ഗംഭീരമായ പാര്‍ട്ടി നല്‍കിയാണ് ഇരുവരും ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 

'ബേബി', 'ബോയ്ഫ്രണ്ട്', 'സോറി', 'ലെറ്റ് മീ ലവ് യൂ', 'ഐ ഡോണ്ട് കെയര്‍' തുടങ്ങി പല ഹിറ്റുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. ഗ്രാമി അവാര്‍ഡ് അടക്കം പല പുരസ്‌കാരങ്ങളും ഈ ഇരുപത്തിയേഴുകാരനെ തേടി ഇതിനോടകം എത്തിയിട്ടുണ്ട്. നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്‌ലി. മോഡലിംഗ് രംഗത്ത് ശ്രദ്ധേയായ ഹെയ്‌ലി സോഷ്യല്‍ മീഡിയയിലും താരമാണ്.

Also Read:- ഓൺലൈൻ മീറ്റിങ്ങിനിടെ ചുംബിക്കാൻ ഭാര്യയുടെ ശ്രമം, പൊട്ടിത്തെറിച്ച് ഭര്‍ത്താവ്; ചിരിപടർത്തി വീഡിയോ

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ