'ശരീരത്തോട് സംവദിക്കാൻ കുറച്ച് സമയം കണ്ടെത്തൂ'; വർക്കൗട്ട് വീഡിയോയുമായി സിത്താര കൃഷ്‍ണകുമാര്‍

Published : Sep 30, 2021, 02:10 PM ISTUpdated : Sep 30, 2021, 02:13 PM IST
'ശരീരത്തോട്  സംവദിക്കാൻ കുറച്ച് സമയം കണ്ടെത്തൂ'; വർക്കൗട്ട് വീഡിയോയുമായി സിത്താര കൃഷ്‍ണകുമാര്‍

Synopsis

വീഡിയോ വൈറലായതോടെ റിമി ടോമി, ജ്യോത്സ്ന തുടങ്ങി നിരവധി താരങ്ങളും സിത്താരയുടെ ആരാധകരും കമന്‍റുകളുമായി രംഗത്തെത്തി.  

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍ (sithara krishnakumar). സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സിത്താര, ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി സംസാരിക്കുന്ന താരമാണ്. ഇപ്പോഴിതാ താന്‍ വർക്കൗട്ട് (workout) ചെയ്യുന്നതിന്‍റെ വീഡിയോ ആണ് സിത്താര ഇന്‍സ്റ്റഗ്രാമിലൂടെ (instagram) പങ്കുവയ്ക്കുന്നത്. 

തന്റെ പ്രായത്തിലുള്ള സ്ത്രീകൾക്കൊരു സന്ദേശവും താരം നല്‍കുന്നുണ്ട്. ജോലി ഭാരവും ജീവിതരീതിയും കൊണ്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുക സാധാരണമാണെന്നും അത് ഒഴിവാക്കാൻ ഇത്തരം വ്യായാമമുറകൾ സഹായിക്കും എന്നും സിത്താര കുറിച്ചു. 

‘എന്‍റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില സമയങ്ങളിൽ നടുവേദന, സന്ധിവേദന, അമിത ശരീരഭാരം എന്നിവയെക്കുറിച്ചു പലരും പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോണ്‍ വ്യതിയാനം തുടങ്ങിയവയൊക്കെ ആയിരിക്കാം അതിന് കാരണം. നിങ്ങളുടെ ശരീരത്തോട്  സംവദിക്കാൻ കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ആഢംബര ജിമ്മുകളിൽ പോയി ഒരുപാട് പണം ചിലവഴിക്കണം എന്നല്ല ഞാൻ പറയുന്നത്. വേഗത്തിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും’ - വീഡിയോ പങ്കുവച്ചുകൊണ്ട് സിത്താര കുറിച്ചു. 

 

വീഡിയോ വൈറലായതോടെ റിമി ടോമി, ജ്യോത്സ്ന തുടങ്ങി നിരവധി താരങ്ങളും സിത്താരയുടെ ആരാധകരും കമന്‍റുകളുമായി രംഗത്തെത്തി. ഏറെ പ്രചോദനാത്മകമായ വാക്കുകള്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. 

Also Read: തലകുത്തി നില്‍ക്കുന്ന ബോളിവുഡ് നടി; ചിത്രം വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ