Kalyani Priyadarshan: നിർമാതാവ് വിശാഖിന്‍റെ വിവാഹനിശ്ചയത്തിന് തിളങ്ങി കല്യാണി; അനാർക്കലിയുടെ വില?

Published : Aug 26, 2022, 11:31 AM ISTUpdated : Aug 26, 2022, 11:43 AM IST
Kalyani Priyadarshan: നിർമാതാവ് വിശാഖിന്‍റെ വിവാഹനിശ്ചയത്തിന്  തിളങ്ങി കല്യാണി; അനാർക്കലിയുടെ വില?

Synopsis

ഡിസൈനർ അർച്ചന ജാജുവിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ അനാർക്കലി. അർച്ചന ജാജുവിന്‍റെ സൈറ്റില്‍ വസ്ത്രം ലഭ്യമാണ്.  

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്‍റെ വിവാഹനിശ്ചയത്തിന് എത്തിയ കല്യാണി പ്രിയദര്‍ശന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള അനാർക്കലിയിലാണ് കല്യാണി തിളങ്ങിയത്. ഫ്ലോറൽ ഡിസൈനുകളും മിറർ വർക്കുകളുമാണ് അനാർക്കലിയുടെ ഹൈലൈറ്റ്. 

ഡിസൈനർ അർച്ചന ജാജുവിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ അനാർക്കലി. വില 1,44,999 രൂപയാണ്. അർച്ചന ജാജുവിന്‍റെ സൈറ്റില്‍ വസ്ത്രം ലഭ്യമാണ്.  പേസ്റ്റല്‍ അനാർക്കലിയിലുള്ള തന്‍റെ ചിത്രങ്ങള്‍ കല്യാണി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

'കഴിഞ്ഞ മാസത്തെ എന്‍റെ വർണാഭമായ വസ്ത്രങ്ങൾ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ ചടങ്ങിൽ ലൈറ്റ് പേസ്റ്റല്‍ എത്‌നിക് ധരിക്കാൻ എനിക്ക് കർശനമായ നിർദ്ദേശം ലഭിച്ചു'- ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കല്യാണി കുറിച്ചു. 

 

ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ് തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ  നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

 

ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനുമാണ് വിശാഖ്.

 

'ലവ് ആക്‌ഷൻ ഡ്രാമ' എന്ന ചിത്രത്തിലൂടെ നിർമാണരംഗത്തേയ്ക്ക് കടന്നുവന്ന വിശാഖ്, വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയായിരുന്നു. 

 

Also Read: കുഞ്ഞ് സുദര്‍ശനയുടെ 'പല്ലട' ചടങ്ങ്; വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ