കുഞ്ഞ് സുദര്‍ശനയ്ക്കും ഇപ്പോള്‍ അത്രയധികം ആരാധകരുണ്ട്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ 'പല്ലട' ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്. 

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സോഷ്യൽ മീഡിയ താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും സൗഭാഗ്യയും  ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

കുഞ്ഞ് സുദര്‍ശനയ്ക്കും ഇപ്പോള്‍ അത്രയധികം ആരാധകരുണ്ട്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ 'പല്ലട' ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്. കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തുന്ന ചടങ്ങാണ് 'പല്ലട'. കുഞ്ഞിന് മുമ്പില്‍ പുസ്തകം, പേന, പൈസ, സ്വർണം, കളിപ്പാട്ടം പിന്നെ പല്ലട എന്ന പലഹാരവും നിരത്തി വയ്ക്കും. എന്നിട്ട് കുഞ്ഞിനോട് മൂന്ന് തവണയായി ഓരോന്ന് എടുക്കാൻ പറയും. കുഞ്ഞെടുക്കുന്ന വസ്തു വച്ച് അവരുടെ അഭിരുചികൾ മനസിലാക്കാം എന്നതാണ് ഈ ചടങ്ങിനു പിന്നിലെ വിശ്വാസം. 

എന്തായാലും ആരാധകരുടെ  കൊച്ചു ബേബി എന്ന സുന്ദര്‍ശനയുടെ പല്ലട ചടങ്ങിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.   മഞ്ഞയും പച്ചയും നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞ്, കഴുത്തിൽ മാലയണിഞ്ഞ്, കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായ സുദർശനയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുവപ്പ് നിറത്തുലുള്ള പട്ടുസാരിയാണ് സൗഭാഗ്യ ധരിച്ചത്. ചുവപ്പ് തീമിലാണ് ചടങ്ങ് നടത്തിയത്. കൊഴുക്കട്ട തലയില്‍ ഇട്ടും കഴിച്ചും ചടങ്ങ് കളറായിരുന്നു. പ്രധാന ചടങ്ങില്‍, മുമ്പിലിരുന്ന പൈസ ആണ് കുട്ടി സുദര്‍ശന തെരഞ്ഞെടുത്തത്. 

YouTube video player

View post on Instagram
 
View post on Instagram
 
View post on Instagram
 

 

Also Read: 'ഇന്ന് ഞാന്‍ എന്‍റെ എല്ലാ ശരീരഭാഗങ്ങളേയും ഇഷ്ടപ്പെടാന്‍ തുടങ്ങി'; വിദ്യാ ബാലന്‍