ലോക്ക്ഡൗണ്‍ കാലത്തെ സൗന്ദര്യ സംരക്ഷണം; ഫേസ് പാക്ക് പരിചയപ്പെടുത്തി കരീനയും കരീഷ്മയും

Published : May 27, 2020, 05:48 PM ISTUpdated : May 27, 2020, 05:49 PM IST
ലോക്ക്ഡൗണ്‍ കാലത്തെ സൗന്ദര്യ സംരക്ഷണം; ഫേസ് പാക്ക് പരിചയപ്പെടുത്തി കരീനയും കരീഷ്മയും

Synopsis

ലോക്ക്ഡൗണ്‍ കാലത്ത് താരസഹോദരിമാര്‍ സൗന്ദര്യ സംരക്ഷണത്തിലും ഫിറ്റ്നസിലുമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത് എന്നാണ് ഇരുവരുടെയും പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. 

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ സ്ത്രീകള്‍ കൂടുതലായും പാചകത്തിലും ഫിറ്റ്നസിലും പിന്നെ  സൗന്ദര്യ സംരക്ഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളും അങ്ങനെ തന്നെയാണ്. ലോക്ക്ഡൗണ്‍ കാലത്തും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും ഇവര്‍ മറക്കാറില്ല. അത്തരത്തിലുള്ള രണ്ട് താരങ്ങളാണ് ബോളിവുഡ് സുന്ദരിമാരായ കരീന കപൂറും കരീഷ്മ കപൂറും. 

ലോക്ക്ഡൗണ്‍ കാലത്ത് താരസഹോദരിമാര്‍ സൗന്ദര്യ സംരക്ഷണത്തിലും ഫിറ്റ്നസിലുമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത് എന്നാണ് ഇരുവരുടെയും പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതും. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന്‍റെ രഹസ്യം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. 

മുഖത്ത് ഒരു ഫേസ് പാക്കുമായി നില്‍ക്കുന്ന ചിത്രമാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മാറ്റ്ച (ഒരു തരം ഗ്രീന്‍ ടീ) മാസ്ക് ആണ് ഇരുവരും മുഖത്ത് പുരട്ടിയിരിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു. 

 

ലോക്ക്ഡൗണ്‍ കാലത്ത് കരീന പല തവണ ഫേസ് പാക്കിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിട്ടുണ്ട്.

 

ഭക്ഷണപ്രിയ കൂടിയാണ് കരീഷ്മ എന്നാണ് താരത്തിന്‍റെ പല പോസ്റ്റുകളിലൂടെയും നമ്മുക്ക് മനസ്സിലാകുന്നത്. രാവിലെ കഴിക്കുന്ന ഇഡ്ഡലി, ചോക്ലേറ്റ് കേക്ക് തുടങ്ങിയവയുടെ ചിത്രങ്ങള്‍ വരെ കരീഷ്മ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

 

 

കരീനയാകട്ടെ ഇന്ത്യൻ ഭക്ഷണരീതിയാണ് പ്രധാനമായും  പിന്തുടരുന്നത്. വര്‍ക്കൗട്ട് മുടങ്ങാത്ത താരമാണ് കരീന. ലോക്ക്ഡൗണിലും ഇടയ്ക്ക് ചില വര്‍ക്കൗട്ട് വീഡിയോകളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. യോഗയാണ് കരീനയുടെ ഏറ്റവും പ്രിയപ്പെട്ട വ്യായാമ രീതികളിൽ ഒന്ന്. കഴിഞ്ഞ 10 വർഷമായി കരീന മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. 

 

 

Also Read: ഇത് ഷെഫ് സെയിഫുവിന്‍റെ 'വെറൈറ്റി' മട്ടണ്‍ ബിരിയാണി; ചിത്രം പങ്കുവച്ച് കരീനയും കരീഷ്മയും...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ