ഇനി മാസ്കിലും ഇരിക്കട്ടേ സ്റ്റൈല്‍; വൈറലായി വിവാഹ ചിത്രങ്ങള്‍

By Web TeamFirst Published May 27, 2020, 4:31 PM IST
Highlights

കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കേരളമുള്‍പ്പെടെ പലയിടങ്ങളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും കൂടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ചിലര്‍ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ വീടുകളില്‍ ചെറിയ രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്നത്. കൊറോണക്കാലത്തെ വിവാഹങ്ങള്‍ പലപ്പോഴും വാര്‍ത്തയാവുകയും അവ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നുമുണ്ട്. 

കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കേരളമുള്‍പ്പെടെ പലയിടങ്ങളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കൊറോണക്കാലത്ത് ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളതും മാസ്‌കുകള്‍ക്കാണ്.  വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍  നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. മാസ്‌കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. എന്തിന് പുത്തന്‍ സ്റ്റൈലുകളിലുള്ള മാസ്‌കുകള്‍ വരെ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍. ഡിസൈനര്‍ മാസ്‌കുകള്‍ രംഗത്തിറക്കി കാലത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പഠിച്ചുതുടങ്ങി.

എന്തായാലും കൊറോണ കാലത്തെ വിവാഹങ്ങള്‍ക്കും ഇനി മാസ്‌ക് കൂടിയേ തീരൂ. ഇത്തരത്തില്‍ വിവാഹത്തിന് വ്യത്യസ്തമായ മാസ്‌ക് ധരിച്ചെത്തിയ ദമ്പതികളുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

 

വിവാഹത്തിനു വേണ്ടി പ്രത്യേകം നിര്‍മിച്ചൊരു സില്‍ക് മാസ്‌ക് ആണിത്. വധുവിന്റെയും വരന്റെയും വസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഡിസൈനാണ് ഈ മാസ്കിന്‍റെ പ്രത്യേകത.  തിളങ്ങുന്ന പട്ടു കൊണ്ടുള്ള മാസ്‌ക് ആണ് വധുവിന്റേത്.

 

ആസ്സമില്‍ പ്രസിദ്ധമായ 'പാറ്റ് സില്‍ക്' കൊണ്ടാണ് മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം സ്വര്‍ണ നിറത്തിലുള്ള ഡിസൈനുകളും തൊങ്ങലുകളും ഉണ്ട്. കീഴ്ഭാഗത്ത് മാത്രം ചെറിയൊരു ഗോള്‍ഡന്‍ ഷേഡാണ് വരന്റെ മാസ്‌കിലുള്ളത്. ഡിസൈനര്‍ നന്ദിനി ബോര്‍കാകട്ടിയാണ് വ്യത്യസ്തമായ ഈ മാസ്‌കിനു പിന്നില്‍. 

 

ആസ്സമില്‍ നടന്ന  വിവാഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

 

Also Read: ചില്ലുവാതിലിനിപ്പുറം നിന്ന് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി; ഇത് കൊറോണക്കാലത്തെ വിവാഹം !
 

click me!