മഞ്ഞയില്‍ മനോഹരിയായി കരീന കപൂര്‍; അനാർക്കലിയുടെ വില 1.5 ലക്ഷം രൂപ

Published : Jul 22, 2021, 06:44 PM IST
മഞ്ഞയില്‍ മനോഹരിയായി കരീന കപൂര്‍; അനാർക്കലിയുടെ വില 1.5 ലക്ഷം രൂപ

Synopsis

ഫാഷൻ ലോകത്തും കരീന എന്നുമൊരു ശ്രദ്ധേയ സാന്നിധ്യമാണ്. ഗര്‍ഭിണിയായിരുന്ന സമയത്തും കരീനയുടെ മെറ്റേണിറ്റി ഫാഷന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ബോളിവുഡ് നായികമാരില്‍ ഏറ്റവും വലിയ ഫിറ്റ്‌നസ് ഫ്രീക്കാണ് കരീന കപൂര്‍. രണ്ടാമത്തെ മകന്‍റെ ജനനശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസില്‍ എത്തിയിരുന്ന താരം വീണ്ടും പഴയ രൂപത്തിലേയ്ക്ക് തിരിച്ചെത്തിയത് കഠിനമായ വ്യായാമത്തിലൂടെയാണ്.

ഫാഷൻ ലോകത്തും കരീന എന്നുമൊരു ശ്രദ്ധേയ സാന്നിധ്യമാണ്. ഗര്‍ഭിണിയായിരുന്ന സമയത്തും കരീനയുടെ മെറ്റേണിറ്റി ഫാഷന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിലുള്ള അനാർക്കലി സ്യൂട്ടില്‍ അതിസുന്ദരിയായിരിക്കുകയാണ് കരീന. കരീന തന്നെയാണ് പുത്തന്‍ ലുക്കിലുള്ള ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

രിധി മെഹ്റ ഡിസൈന്‍ ചെയ്തതാണ് ഈ ഗോള്‍ഡണ്‍ യെല്ലോ  അനാർക്കലി.  1,48,000 രൂപയാണ് ഈ വസ്ത്രത്തിന്‍റെ വില. 

 

Also Read: കേരളാ സാരിയിൽ കിടിലൻ ലുക്കില്‍ എസ്തര്‍; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'