ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെറ്റ് സാരിയില്‍ കിടിലന്‍ ലുക്കിലാണ് താരം.

View post on Instagram

കേരളാ സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് എസ്തര്‍. എസ്തര്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഓണത്തിന് ഇനി ഒരു മാസം... നിങ്ങൾ ഓണക്കോടി വാങ്ങിയോ ?' എന്ന ക്യാപ്ഷ്യനോടുകൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

Also Read: സാരിയിൽ മനോഹരിയായി ആന്‍ അഗസ്റ്റിന്‍; ചിത്രങ്ങൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona