കരീനയുടെ മെറ്റേണിറ്റി ഡ്രസ്സ്; ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച; വില എത്രയെന്ന് അറിയാമോ?

Published : Oct 17, 2020, 03:51 PM ISTUpdated : Oct 17, 2020, 04:01 PM IST
കരീനയുടെ മെറ്റേണിറ്റി ഡ്രസ്സ്; ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച; വില എത്രയെന്ന് അറിയാമോ?

Synopsis

മെറ്റേണിറ്റി കാലത്തെ തന്‍റെ പ്രിയപ്പെട്ട വസ്ത്രത്തെക്കുറിച്ചും അടുത്തിടെ കരീന പങ്കുവച്ചിരുന്നു. കാഫ്താൻ ധരിച്ചുള്ള ചിത്രങ്ങളും കരീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

രണ്ടുമാസം മുന്‍പാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മയുടെ മെറ്റേണിറ്റി ഡ്രസ്സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായത്. കറുപ്പില്‍ വെള്ള നിറത്തിലുള്ള പൊട്ടുകളാല്‍ മനോഹരമായ ഡ്രസ്സാണ് അന്ന് അനുഷ്ക ധരിച്ചത്. ലേബൽ നിക്കോളസിന്‍റെ 45,000 രൂപയുടെ ആ വസ്ത്രം ആരാധകരെ ഏറേ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്ന കരീന കപൂറിന്‍റെ മെറ്റേണിറ്റി ഫാഷനും ചര്‍ച്ചയാവുകയാണ്. 

ഇന്‍സ്റ്റഗ്രാമിലൂടെ കരീന തന്നെയാണ് പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഫ്ളോറൽ പ്രിന്റുകളോട് കൂടിയ ഇളംനീല വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്. ഹേമന്ദ്- നന്ദിത ഡിസൈനേഴ്സിന്റെ ഔട്ട്ഫിറ്റാണ് നാൽപതുകാരിയായ കരീന ധരിച്ചിരിക്കുന്നത്.

 

12,478 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ഒരു പരസ്യത്തിനു വേണ്ടി താരം ധരിച്ച ഔട്ട്ഫിറ്റാണിത്. മെറ്റേണിറ്റി കാലത്തെ തന്റെ പ്രിയപ്പെട്ട വസ്ത്രത്തെക്കുറിച്ചും അടുത്തിടെ കരീന പങ്കുവച്ചിരുന്നു. കാഫ്താൻ ആണ് കരീനയുടെ ആ പ്രിയപ്പെട്ട വസ്ത്രം. അടുത്തിടെ കാഫ്താൻ ധരിച്ചുള്ള ചിത്രങ്ങളും കരീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

 

'അഞ്ച് മാസമായി' എന്ന ക്യാപ്ഷനോടെ അടുത്തിടെ കരീന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിലും താരത്തിന്‍റെ വേഷം കാഫ്താൻ തന്നെയായിരുന്നു. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു.

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ