ഫിറ്റ്നസിൽ വിട്ടുവീഴ്‌ചയില്ല, വൈറലായി കരീന കപൂറിന്റെ വർക്കൗട്ട് വീഡിയോ

Published : Jun 07, 2024, 06:03 PM ISTUpdated : Jun 07, 2024, 06:25 PM IST
ഫിറ്റ്നസിൽ വിട്ടുവീഴ്‌ചയില്ല, വൈറലായി കരീന കപൂറിന്റെ വർക്കൗട്ട് വീഡിയോ

Synopsis

ഫിറ്റ്നസ് ട്രെയിനറായ നമ്രത പുരോഹ് ആണ് കരീനയയുടെ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കരീന കപൂർ പൈലേറ്റ്സ് മെഷീനിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് നമ്രത പങ്കുവച്ചിരിക്കുന്നത്. 

ബോളിവുഡിൻറെ ഗ്ലാമർ ഐക്കണാണ് കരീന കപൂർ. മറ്റ് താരങ്ങളെ പോലെ തന്നെ ഫിറ്റ്നസിൻറെ കാര്യത്തിൽ കരീനയും വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. കരീന തൻറെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

കരീനയുടെ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ഫിറ്റ്നസ് ട്രെയിനറായ നമ്രത പുരോഹ് ആണ് കരീനയയുടെ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കരീന കപൂർ പൈലേറ്റ്സ് മെഷീനിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് നമ്രത പങ്കുവച്ചിരിക്കുന്നത്. 
 
ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കിൽ നിന്ന് കര കയറുന്നതിനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്‌സ്. ഇത് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ശരീരനില മെച്ചപ്പെടുത്താനും കലോറി എരിച്ചു കളയാനും സഹായിക്കുന്നു. 'അത് എങ്ങനെ ശരിയായി ചെയ്യണമെന്ന് അറിയാം...' -  എന്ന് കുറിച്ച് കൊണ്ടാണ് നമ്രത വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

രണ്‍ബീറിന്‍റെ പാട്ടിനൊപ്പം കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയ ഭട്ട്; വീഡിയോ വൈറല്‍

 

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്