Karisma Kapoor : കറുപ്പഴകിൽ കരീഷ്മ കപൂര്‍; ചിത്രങ്ങൾ വൈറല്‍

Published : Dec 05, 2021, 11:31 AM IST
Karisma Kapoor : കറുപ്പഴകിൽ കരീഷ്മ കപൂര്‍; ചിത്രങ്ങൾ വൈറല്‍

Synopsis

ഇടയ്ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം എപ്പോഴും സജ്ജീവമാണ്. കരീഷ്മയുടെ ഫാഷന്‍ കാഴ്ചപ്പാടുകളെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയാണ് കരീഷ്മ കപൂര്‍ (karisma kapoor). വെള്ളാരംകണ്ണുകള്‍ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ഈ 47കാരിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇടയ്ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ (social media) താരം എപ്പോഴും സജ്ജീവമാണ്.

കരീഷ്മയുടെ ഫാഷന്‍ കാഴ്ചപ്പാടുകളെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കറുപ്പ് നിറത്തിലുള്ള ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്.

 

തിളക്കമുള്ള ബ്ലാക്ക്  ഡ്രസ്സ് ഓഫ് ഷോള്‍ഡര്‍ മോഡലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ ഡയമണ്ട് ജ്വല്ലറി ആണ് ഇതിനൊപ്പം താരം സ്റ്റൈല്‍ ചെയ്തത്. ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും മിനിമല്‍ മേക്കപ്പുമാണ് താരം തെരഞ്ഞെടുത്തത്. 

 

Also Read: കറുപ്പ് സാരിയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായി ദീപിക പദുകോൺ; ചിത്രങ്ങള്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ