അനാർക്കലിയില്‍ തിളങ്ങി കത്രീന കൈഫ്; വില 7.4 ലക്ഷം രൂപ!

Published : Apr 26, 2023, 07:16 PM ISTUpdated : Apr 26, 2023, 07:17 PM IST
അനാർക്കലിയില്‍ തിളങ്ങി കത്രീന കൈഫ്; വില 7.4 ലക്ഷം രൂപ!

Synopsis

അനാർക്കലിയിൽ അതിസുന്ദരിയായി തിളങ്ങിയ കത്രീന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയായിരുന്നു. നടന്‍ സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദിന് വിരുന്നിന് എത്തിയതാണ് താരം. 

കഠിനപ്രയത്നം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അനാർക്കലിയിൽ അതിസുന്ദരിയായി തിളങ്ങിയ കത്രീന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയായിരുന്നു. നടന്‍ സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദിന് വിരുന്നിന് എത്തിയതാണ് താരം. ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ള പീച്ച് നിറത്തിലുള്ള ചിക്കൻ​കാരി അനാർക്കലിയാണ് കത്രീന ധരിച്ചത്. എംബ്രോയ്ഡറിയുടെ പ്രൗഢിയും ബീഡ്സ് വർക്കിന്റെ മനോഹാരിതയും അനാർക്കലിയെ മനോഹരമാക്കി. 

പ്ലൻജിങ് നെക്‌ലൈൻ, ഫുൾ സ്ലീവ്സ്, ഫ്ലോറൽ പാറ്റേണിലുള്ള എംബ്രോയ്ഡറി, സീക്വിനും പേളും ചേർന്ന എംബ്ബല്ലിഷ്മെന്റുകൾ എന്നിവ അനാർക്കലിയെ ​മനോഹരമാക്കി. 7.4 ലക്ഷം രൂപയാണ് ഇതിന്‍റെ വില. ​കമ്മലും മോതരിങ്ങളും മാത്രമാണ് ആക്സസറൈസ് ചെയ്തത്. ചിത്രങ്ങള്‍ കത്രീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: ഗ്രീന്‍ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം
വർക്കൗട്ട് കഴിഞ്ഞാൽ തീർന്നില്ല; ജെൻ സി പിന്തുടരേണ്ട ഈ 'പോസ്റ്റ്-വർക്കൗട്ട്' ശീലങ്ങൾ അറിയാമോ?