Katrina Kaif and Vicky Kaushal wedding : കത്രീനയുടെ വിവാഹ മോതിരത്തിന്റെ പ്രത്യേകത ഇതാണ്, വില എത്രയാണെന്നോ?

Web Desk   | Asianet News
Published : Dec 10, 2021, 01:18 PM ISTUpdated : Dec 10, 2021, 01:22 PM IST
Katrina Kaif and Vicky Kaushal wedding : കത്രീനയുടെ വിവാഹ മോതിരത്തിന്റെ പ്രത്യേകത ഇതാണ്, വില എത്രയാണെന്നോ?

Synopsis

ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമ്മിച്ച ഈ മോതിരത്തിന്റെ പ്രധാന ആകർഷണം അതിൽ പതിച്ച ഇന്ദ്രനീലക്കല്ല് തന്നെയാണ്. ഇനി ഈ മോതിരത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...?

ബോളിവുഡിൽ അടുത്ത കാലത്തെങ്ങും ഇല്ലാത്ത വിധം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നടി കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹത്തിന് കത്രീന ധരിച്ച മോതിരത്തിന്റെ വിശേഷമാണ് ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്.

ലക്ഷങ്ങൾ വിലപിടിപ്പുള്ള മോതിരമാണ് കത്രീനയുടേത്. പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ ചെയ്ത ടിഫാനി സോളെസ്റ്റ് എന്ന മോതിരമാണ് കത്രീന വിവാഹത്തിന് അണിഞ്ഞത്. ഈ മോതിരത്തിന് ചില പ്രത്യേകതളുണ്ട്.

ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമ്മിച്ച ഈ മോതിരത്തിന്റെ പ്രധാന ആകർഷണം അതിൽ പതിച്ച ഇന്ദ്രനീലക്കല്ല് തന്നെയാണ്. ഇനി ഈ മോതിരത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...? ഏഴ് ലക്ഷം രൂപയാണ് വില. കൃത്യമായി പറഞ്ഞാൽ 7,41,203 രൂപ. ഡയാന രാജകുമാരി ധരിച്ചിരുന്ന ഡയമണ്ട് റിങ്ങിന് സമാനമാണത്രേ കത്രീനയുടെ ഈ മോതിരമെന്ന് ചിലർ പറയുന്നു.

 

 

വിക്കി കൗശലാണ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. "ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാവരോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും സ്നേഹാനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു", ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ട് ആയിരുന്നു വിവാഹവേദി. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.

താരവിവാഹത്തിന് പകിട്ടേകിയത് സഭ്യാസാചി മുഖര്‍ജി

PREV
Read more Articles on
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"